ഇന്ത്യ സൗത്ത് ആഫ്രിക്ക രണ്ടാം ടി20 ആവേശകരമായ അന്ത്യത്തിലേക്ക്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിട്ടു. നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുക്കാൻമാത്രമാണ് ഇന്ത്യയ്ക്ക് സാധിച്ചത്. കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടി കളിയിലെ കേമനായ സഞ്ജു സാംസൺ ഇക്കുറി പൂജ്യത്തിനു പുറത്തായി. 39 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ടോപ്പ് സ്‌കോറർ.
താരതമ്യേന ചെറിയ ടോട്ടൽ പിന്തുടരുന്ന സൗത്ത് ആഫ്രിക്കയുടെ അടി പതറുന്നതാണ് ഇപ്പോൾ കാണുന്നത്. ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം 15.4 ഓവറിൽ 86/7 എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. അഞ്ചു വിക്കറ്റ് നേടി കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ വരുൺ ചക്രവർത്തിയാണ് സൗത്ത് ആഫ്രിക്കയുടെ നടുവൊടിച്ചത്. ജയിക്കാൻ അവർക്കു ഇനിയും 26 പന്തിൽ 39 റൺസ് നേടണം.
അനായാസം പിന്തുടർന്ന് ജയിക്കുമെന്ന പ്രതീക്ഷയിൽ ബാറ്റിംഗ് തുടങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് ഇനി ആകെ പ്രതീക്ഷ ബാറ്റിംഗ് തുടരുന്ന ട്രിസ്ടിയൻ സ്റ്റുബസിലാണ്.