ലിവർപൂൾ ആരാധകർ പാടിയത് സത്യമാകുമോ?
കഴിഞ്ഞ ദിവസം ലിവർപൂളിൻ്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-0 എന്ന നിലയിൽ പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിനിടെ ലിവർപൂൾ ആരാധകർ സിറ്റി കോച്ച് പെപ്പ് ഗ്വാർഡിയോളയെ പ്രകോപിപ്പിക്കാൻ ഒരു പാട്ട് പാടിയിരുന്നു. പെപ്പിനെ രാവിലെ…
ലെസ്റ്റർ സിറ്റിയിൽ നിസ്റ്റൽറൂയിക്ക് ജയത്തോടെ അരങ്ങേറ്റവും, അപൂർവ്വ റെക്കോർഡും
വെസ്റ്റ് ഹാമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ലെസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെ 3-1 എന്ന സ്‌കോറിൽ തോൽപ്പിച്ച്. ലെസ്റ്ററിൻ്റെ പുതിയ പരിശീലകനായി മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മുൻ സൂപ്പർ താരം റുഡ് വാൻ നിസ്റ്റിൽറൂയി അരങ്ങേറിയ മത്സരം കൂടി ആയിരുന്നു ഇത്. ആദ്യ…
വിജയിക്കാൻ മറന്നു മാഞ്ചസ്റ്റർ സിറ്റി : വീണ്ടും തോൽവി
പ്രീമിയർ ലീഗിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ രണ്ടു ഗോളിൻ്റെ വിജയം. എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി വിജയിക്കാനാകാതെ സിറ്റി പൂർത്തിയാക്കുന്ന ഏഴാം മത്സരമാണ് ഇന്നത്തേത്, പ്രീമിയർ ലീഗിലെ തുടർച്ചയായ നാലാം തോൽവിയും.…
മാഞ്ചസ്റ്റർ സിറ്റിയുടെ കഷ്ടകാലം തുടരുന്നു !!!
തുടർച്ചയായ അഞ്ച് തോൽവികൾക്കുശേഷം കളത്തിലിറങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിൽ ഡച്ച് ക്ലബ് ഫെയ്നൂർദിനോട് സമനില. കളിയുടെ 74 മിനിട്ടുവരെ മൂന്നു ഗോളിന് മുന്നിൽ നിന്നശേഷമാണ് സിറ്റി ഫെയ്നൂർദിനോട് സമനില വഴങ്ങിയത്. സ്വന്തം സ്റ്റേഡിയമായ എത്തിഹാദിൽ തോൽവി പരമ്പരയ്ക്കു അവസാനം കുറിക്കാനെത്തിയ…
സ്വന്തം സ്റ്റേഡിയത്തിലും മാഞ്ചസ്റ്റർ സിറ്റിക്ക് രക്ഷയില്ല – തുടർച്ചയായ അഞ്ചാം തോൽവി
ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് എന്താണ് സംഭവിക്കുന്നത് ? ഇങ്ങനെ ഒരു അവസ്ഥയിലൂടെ പെപ് ഗാർഡിയോള തൻ്റെ കരിയറിൽ ഒരിക്കലും കടന്നുപോകേണ്ടി വന്നിട്ടുണ്ടാകില്ല. എല്ലാ ടൂർണമെൻ്റുകളിലുമായി തുടർച്ചയായ അഞ്ച് തോൽവികൾ. അതിലെ അവസാന ആണിയായിരുന്നു ഇന്നലെ ടോട്ടൻഹാമുമായി സ്വന്തം തട്ടകത്തിൽ, സ്വന്തം കാണികൾക്ക്…
മാഞ്ചസ്റ്റർ സിറ്റിയ്ക്കു ഈ ആഴ്ച്ച അഗ്നി പരീക്ഷ
തുടർച്ചയായ നാല് പരാജയങ്ങൾ, കോച്ച് പെപ് ഗാർഡിയോളയ്ക്ക് ഇങ്ങനെ ഒരു സ്ഥിതി കരിയറിൽ വരുന്നത് ഇതാദ്യം. ഇ എഫ് എൽ കപ്പിൽ ടോട്ടൻഹാംമിനോട് തോറ്റ സിറ്റി പിന്നാലെ നടന്ന മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടു. ബൗൺമൗത്ത്, സ്പോർട്ടിങ് സി പി, ബ്രൈറ്റൻ എന്നിവരാണ്…
മെസ്സി ലോക റെക്കോർഡിനൊപ്പം – അർജൻ്റീനയ്ക്ക് വിജയം, ബ്രസീലിന് സമനില
ഇന്ന് പുലർച്ചെ നടന്ന അർജൻ്റീന പെറു മത്സരത്തിൽ അർജൻ്റീനയ്ക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജൻ്റീന വിജയിച്ചത്. വിജയത്തോടെ അർജൻ്റീന ഗ്രൂപ്പിൽ ഒന്നാമതായി തുടരുന്നു. ഗ്രൂപ്പിൽ ഏറ്റവും അവസാന സ്ഥാനത്താണ് പെറു. ലൗറ്റാരോ മാർട്ടിനസാണ് അർജൻ്റീനയുടെ വിജയഗോൾ നേടിയത്. 55ാം മിനിറ്റിൽ…
റൂഡ് വാൻ നിസ്റ്റൽറൂയിയെ റാഞ്ചാൻ പ്രീമിയർ ലീഗ് ക്ലബുകൾ
കോച്ച് എറിക് ടെൻ ഹാഗിനെ പുറത്താക്കിയ ഒഴിവിലേക്ക് താത്കാലികമായി വന്ന റൂഡ് വാൻ നിസ്റ്റിൽറൂയ് യുണൈറ്റഡിൻ്റെ പുതിയ കോച്ച് അമോറിമിൻ്റെ വരവോടെ പുറത്തായെങ്കിലും, മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകളാണ് നിസ്റ്റിൽറൂയ്ക്കായി വലവിരിക്കുന്നത്. യുണൈറ്റഡ് കോച്ചായി സ്ഥാനമേറ്റ അമോറിം, സഹ പരിശീലകരെ ഒപ്പം…
ഗോളിയുടെ വമ്പൻ പിഴവ് – സൗഹൃദ മത്സരത്തിൽ റാങ്കിങ്ങിൽ താഴെയുള്ള മലേഷ്യയോട് ഇന്ത്യയ്ക്ക് സമനില
ഗോളി ഗുർപ്രീത് സിംഗ് സന്ധുവിൻ്റെ വമ്പൻ പിഴവ്മൂലം സൗഹൃദ മത്സരത്തിൽ റാങ്കിങ്ങിൽ താഴെയുള്ള മലേഷ്യയോട് ഇന്ത്യയ്ക്ക് സമനില. വിജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചാണ് മലേഷ്യ ആദ്യ ഗോൾ നേടിയത്. മൈതാനത്തിൻ്റെ പകുതിയിൽ നിന്ന് ഉയർന്നുവന്ന തീർത്തും നിരുപദ്രവകാരിയായ പന്ത് കരസ്ഥമാക്കാൻ…
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജൻ്റീനയ്ക്ക് തോൽവി
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജൻ്റീനയ്ക്ക് തോൽവി, പരാഗ്വേയാണ് 2-1 ന് ലോക ചാമ്പ്യന്മാരെ തോൽപിച്ചത്. മത്സരത്തിൻ്റെ 11ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിൻ്റെ പാസ്സിൽ നിന്നും ലൗട്ടാരോ മാർട്ടിനസ് അർജൻ്റീനയെ മുമ്പിലെത്തിച്ചു. എന്നാൽ ലൈൻ റഫറി ഓഫ്‌സൈഡ് വിളിച്ചു. പക്ഷെ വി എ…