ചാമ്പ്യൻസ് ലീഗിലും റയലിന് രക്ഷയില്ല

ലാ ലീഗയിൽ ചിരവൈരികളായ ബാർസയോട് സ്വന്തം ഗ്രൗണ്ടായ സാൻ്റിയാഗോ ബെർണാബ്യൂവിൽ കനത്ത തോൽവി വഴങ്ങിയതിൻ്റെ നാണക്കേട് മാറും മുൻപ്തന്നെ മറ്റൊരു വമ്പൻ പരാജയം കൂടി റയൽ സ്വന്തം കാണികൾക്ക് മുൻപിൽ ഏറ്റുവാങ്ങണ്ടിവന്നു. ഇത്തവണ ചാമ്പ്യൻസ് ലീഗിലാണ് തോറ്റത്, അതും 3-1 എന്ന സ്കോറിന്. ഇറ്റാലിയൻ വമ്പന്മാരായ ഏ സി മിലാനാണ് സ്പാനിഷ് വമ്പന്മാരായ റയലിനെ വീഴ്ത്തിയത്. കളിതുടങ്ങി 12ാം മിനിട്ടിൽ മിലാൻ മുന്നിലെത്തി. 23ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു സൂപ്പർ താരം വിനീഷ്യസ് ജൂനിയർ റയലിന് സമനില നേടിക്കൊടുത്തു. എന്നാൽ റയലിൻ്റെ മുൻ താരമായ മൊറാട്ട മിലാനെ വീണ്ടും മുന്നിലെത്തിച്ചു. 73ാം മിനിറ്റിൽ മറ്റൊരു ഗോൾക്കൂടി നേടി മിലാൻ റയലിൻ്റെ തട്ടകത്തിൽ വിജയമുറപ്പിക്കുകയായിരുന്നു.

സൂപ്പർ താരനിരയുണ്ടായിട്ടും ഹോം ഗ്രൗണ്ടിലെ തുടരെയുള്ള വമ്പൻ തോൽവികൾ റയൽ ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്, പ്രത്യേകിച്ചും മിലാനുമായുള്ള തോൽവി, കാരണം ഈ സീസണിൽ ഏ സി മിലാൻ നേടുന്ന രണ്ടാമത്തെ എവേ വിജയം മാത്രമാണിത്. കാലങ്ങളായി നിലനിൽക്കുന്ന ഡിഫൻസിലെ പോരായ്മകൾ തന്നെയാണ് ഈ തോൽവിക്കും കാരണം. എത്ര പണമെറിഞ്ഞും മുൻനിരയിലുള്ള താരങ്ങളെ വാങ്ങിക്കൂട്ടാറുള്ള റയൽ, ഡിഫൻസ് ശക്തമാക്കാൻ ശ്രമിക്കാതത്തിൻ്റെ ഫലം തന്നെയാണ് ഈ തുടർ തോൽവികൾ.

മിഡ്ഫീൽഡും ഡിഫെൻസും തമ്മിൽ തീരെ ഒത്തിണക്കമില്ലാതെയുള്ള കളി റയലിന് തീരെ ഗുണം ചെയ്യില്ല. എതിർ ടീമിൻ്റെ ആക്രമങ്ങളുടെ മുനിയൊടിക്കേണ്ട മിഡ്ഫീൽഡ് താരങ്ങൾ വെറും തടികഷണങ്ങളെ പോലെയാണ് കളിക്കിടയിലെന്നു വിഗദ്ധർ അഭിപ്രായപെട്ടു. ഉടൻ ഈ പ്രശ്‌നത്തിനൊരു പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ഈ സീസൺ കോച്ച് ആഞ്ചലോട്ടിക്കും റയലിനും മറക്കാനാഗ്രഹിക്കുന്ന ഒരു സീസണായി മാറും.

Related Posts

ലിവർപൂൾ ആരാധകർ പാടിയത് സത്യമാകുമോ?

കഴിഞ്ഞ ദിവസം ലിവർപൂളിൻ്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-0 എന്ന നിലയിൽ പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിനിടെ ലിവർപൂൾ ആരാധകർ സിറ്റി കോച്ച് പെപ്പ് ഗ്വാർഡിയോളയെ പ്രകോപിപ്പിക്കാൻ ഒരു പാട്ട് പാടിയിരുന്നു. പെപ്പിനെ രാവിലെ…

ലെസ്റ്റർ സിറ്റിയിൽ നിസ്റ്റൽറൂയിക്ക് ജയത്തോടെ അരങ്ങേറ്റവും, അപൂർവ്വ റെക്കോർഡും

വെസ്റ്റ് ഹാമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ലെസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെ 3-1 എന്ന സ്‌കോറിൽ തോൽപ്പിച്ച്. ലെസ്റ്ററിൻ്റെ പുതിയ പരിശീലകനായി മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മുൻ സൂപ്പർ താരം റുഡ് വാൻ നിസ്റ്റിൽറൂയി അരങ്ങേറിയ മത്സരം കൂടി ആയിരുന്നു ഇത്. ആദ്യ…