ഇതൊക്കെ എങ്ങനെ സാധിക്കുന്നു

ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് കാണുന്ന ആരും ഇത് ചോദിച്ചുപോകും. പരമ്പര തൂത്തുവാരാനുറച്ചു ന്യൂസിലാൻഡും, സ്വന്തം നാട്ടിൽ ഒരു സമ്പൂർണ്ണ പരാജയമെന്ന നാണക്കേടോഴിവാക്കാൻ ഇന്ത്യയും കളിക്കുന്ന മൂന്നാം ടെസ്റ്റിൻ്റെ അവസാന രണ്ടോവറുകളിലാണ് എല്ലാത്തിനും തുടക്കം.

അഞ്ചു വിക്കറ്റ് നേടിയ ജഡേജയുടെ ബൗളിംഗ് മികവിൽ 65.4 ഓവറിൽ 235 റൺസിന് ഇന്ത്യ ന്യൂസിലാൻഡിനെ ഓൾ ഔട്ടാക്കിയ ഇന്ത്യയുടെ തുടക്കമത്ര മികച്ചതായിരുന്നില്ല. ഈ സീരീസിലുടനീളം ഫോം കണ്ടെത്താൻ വിഷമിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മ ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഇന്ത്യൻ സ്കോർ ഇരുപത്തിയഞ്ചിൽ എത്തിയപ്പോൾ 18 റൺസോടെ ക്യാപ്റ്റൻ പവലിയനിലേക്ക് മടങ്ങി. പകരം എത്തിയ ഗില്ലും ഓപ്പണർ ജെയ്സ്വാളും പതുക്കെ സ്കോർ മുന്നോട്ട് കൊണ്ടുപോയി. കളി അവസാനിക്കാൻ രണ്ടോവർ ബാക്കിനിൽക്കെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കം.

ഇന്ത്യൻ ഇന്നിംഗിസിൻ്റെ പതിനേഴാം ഓവർ എറിയാൻ വന്നത് അജാസ് പട്ടേൽ, ഒന്നാം ദിവസത്തെ കളി അവസാനിക്കാൻ ശേഷിക്കുന്നത് രണ്ടോവർ മാത്രം. ആ ഓവറിലെ രണ്ടാം പന്തിൽ മനസ്സിൽ നേരത്തെ പറഞ്ഞുറപ്പിച്ചപ്പോലെ ജെയ്സ്വാൾ റിവേഴ്സ് സ്വീപ്പ് കളിക്കുന്നു. കൂടുതൽ വിക്കറ്റ് പോകാതെ കളി അവസാനിപ്പിക്കേണ്ടിടത്ത് ഇന്ത്യ രണ്ടാം വിക്കറ്റ് വലിച്ചെറിയുന്നു. കളി അവസാനിക്കാൻ അധികം സമയമില്ലാതത്തിനാൽ നൈറ്റ് വാച്ച്മാനായി മൊഹമ്മദ് സിറാജെത്തി. ആദ്യ പന്തിൽ തന്നെ എൽ ബി ഡബ്ല്യു ആകുന്നു. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ അല്ലായിരുന്നിട്ടും ഒരു റിവ്യൂ കൂടി സിറാജ് എടുക്കുന്നു,. തേഡ് അമ്പയറും ഔട്ട് വിളിച്ചതോടെ വിക്കറ്റ് പോകാതെ നോക്കാനെത്തിയ സിറാജ് റിവ്യൂ കൂടി പാഴാക്കുന്നു. 78 നു ഒന്ന് എന്ന നിലയിൽ നിന്നും ഇന്ത്യ 78 ന് മൂന്ന് എന്ന നിലയിലാകുന്നു.

അവിടെയും ഇന്ത്യ നിർത്തിയില്ല. അടുത്തതായി വന്നത് സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി. അവസാന ഓവറിൻ്റെ മൂന്നാം പന്ത് നേരിട്ട് കോഹ്‌ലി പന്ത് മിഡ് ഓണിലേക്ക് അടിച്ച് ഒരു സിംഗിൾ നേടാൻ ശ്രമിക്കുന്നു. ഫീൽഡ് ചെയ്ത ഹെൻറി വളരെ പെട്ടെന്ന് തന്നെ സ്റ്റമ്പ് ലക്ഷ്യമാക്കി എറിഞ്ഞു കോഹ്‌ലിയെ റൺ ഔട്ടാക്കുന്നു, 84 നു 4 എന്ന നിലയിലാകുന്നു.

ഇങ്ങനെ എങ്ങനെ സാധിക്കുന്നു എന്നതാണ് ആരാധകർ ചോദിക്കുന്നത്. 78 നു ഒന്ന് എന്നിടത്ത് നിന്ന് 6 റൺസ് കൂടി കൂട്ടിച്ചേർത്തപ്പോൾ ഇന്ത്യയ്ക്ക് 3 വിക്കറ്റുകളാണ് നഷ്ടമായത് !!!

Related Posts

അഡിലെയ്ഡ് ടെസ്റ്റിലെ തർക്കം : മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ശിക്ഷ

അഡിലെയ്ഡ് ടെസ്റ്റിനിടെ ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസ‍് ബൗളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന‍് ട്രാവിസ് ഹെഡിനും ശിക്ഷ. മുഹമ്മദ് സിറാജിൻ്റെ മാച്ച‍് ഫീസിൻ്റെ 20% പിഴയായി ഈടാക്കിയപ്പോൾ, ഹെഡിന് അധികം ശിക്ഷ ഉണ്ടായില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് താക്കീത് നൽകി. ഇതിനൊപ്പം,…

മൂന്നാം ദിനത്തിൽ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമോ – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റിൻ്റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 128/5 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.…