ഇന്ത്യയ്ക്ക് വിജയം : തിലക് വർമ്മയ്ക്ക് സെഞ്ച്വറി, സഞ്ജു വീണ്ടും “പൂജ്യൻ”

സെഞ്ചുറിയനിൽ നടന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക മൂന്നാം ടി20 ഇൽ ഇന്ത്യയ്ക്ക് 11 റൺസിൻ്റെ വിജയം. ടോസ്സ് നേടിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ മാക്ക്രം ബൗളിങ് തിരഞ്ഞെടുത്തു. മത്സരത്തിൻ്റെ രണ്ടാം പന്തിൽതന്നെ ഇന്ത്യയ്ക്ക് സഞ്ജു സാംസൻ്റെ വിക്കറ്റ് നഷ്ടമായി. മാർക്കോ ജാൻസൻ്റെ പന്തിൽ സഞ്ജു ബൗൾഡാകുകയായിരുന്നു. ടി20 ഇൽ തുടർച്ചയായ സെഞ്ച്വറി നേടിയ സഞ്ജു, തുടർച്ചയായി ഇപ്പോൾ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി. തുടക്കത്തിൽ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നാലെയെത്തിയ തിലക് വർമ്മയും, ഓപ്പണർ അഭിഷേക് ശർമയും വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 107 റൺസിൻ്റെ കൂട്ടുക്കെട്ടാണ് പടുത്തുയർത്തിയത്. അഭിഷേക് ശർമ്മ 25 പന്തിൽ അർദ്ധ സെഞ്ചുറി നേടി പുറത്തായി.

ഒരു വശത്തു വിക്കറ്റുകൾ വീണപ്പോഴും തിലക് വർമ്മ സ്കോറിങ് തുടർന്നുകൊണ്ടേയിരുന്നു, ഒടുവിൽ അർഹിച്ച സെഞ്ചുറിയും നേടി. 56 പന്തിൽ 107 റൺസ് നേടി തിലക് വർമ്മ പുറത്താകാതെ നിന്ന്. നിശ്ചിത 20 ഓവറിൽ 219/6 എന്ന നിലയിൽ ഇന്ത്യ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ജാൻസൺ എറിഞ്ഞ ഇരുപതാം ഓവറിൽ കേവലം 4 റൺസാണ് ഇന്ത്യയ്ക്ക് നേടാനായത്. ഇല്ലെങ്കിൽ ഇന്ത്യയുടെ സ്കോർ ഇതിലും മികച്ചതാകുമായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്കുവേണ്ടി ക്ളാസനും ജാൻസണും മാത്രമാണ് മികച്ച സ്‌കോറുകൾ കണ്ടെത്താനായത്. ജാൻസൺ അർദ്ധ സെഞ്ച്വറി നേടി. അവസാന ഓവറുകളിൽ ജാൻസൺ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് സൗത്ത് ആഫ്രിക്കയെ വലിയ മാർജിനിലുള്ള തോൽവിയിൽനിന്നു രക്ഷിച്ചത്.

ഒരു ഘട്ടത്തിൽ ക്ളാസൻ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചെങ്കിലും അർഷ്ദീപ് ക്ളാസൻ്റെ വിക്കറ്റ് നേടി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് മൂന്നും, വരുൺ ചക്രവർത്തി രണ്ടും, അക്സർ പട്ടേൽ, ഹർദിക് പാണ്ട്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. സെഞ്ച്വറി നേടി ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ച തിലക് വർമ്മയാണ് മാൻ ഓഫ് ദി മാച്ച്. ഈ വിജയത്തോടെ 4 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1 നു മുന്നിലെത്തി. പരമ്പരയിലെ അവസാന ടി20 മത്സരം ഈ വെള്ളിയാഴ്ച ജോഹന്നാസ്ബെർഗ്ഗിൽ നടക്കും. ആ മത്സരം തോൽക്കാതിരുന്നാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാകും.

Related Posts

അഡിലെയ്ഡ് ടെസ്റ്റിലെ തർക്കം : മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ശിക്ഷ

അഡിലെയ്ഡ് ടെസ്റ്റിനിടെ ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസ‍് ബൗളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന‍് ട്രാവിസ് ഹെഡിനും ശിക്ഷ. മുഹമ്മദ് സിറാജിൻ്റെ മാച്ച‍് ഫീസിൻ്റെ 20% പിഴയായി ഈടാക്കിയപ്പോൾ, ഹെഡിന് അധികം ശിക്ഷ ഉണ്ടായില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് താക്കീത് നൽകി. ഇതിനൊപ്പം,…

മൂന്നാം ദിനത്തിൽ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമോ – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റിൻ്റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 128/5 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.…