വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : ഇന്ത്യയുടെ സാധ്യതകൾ മങ്ങുന്നുവോ ?

ഈ കഴിഞ്ഞ ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-0 നു പരാജയപ്പെട്ടതോടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരൊക്കെ തമ്മിലാകുമെന്നതിനു പല സാധ്യതകളാണ് തെളിയുന്നത്. ഈ തോൽവിയോടെ ഇന്ത്യയുടെ സാധ്യതകൾ മങ്ങി. എല്ലാ ടീമുകൾക്കുമായി ഇനി 18 മത്സരങ്ങൾക്കൂടി ബാക്കി നിൽക്കെ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ആരൊക്കെയാകും വരിക എന്ന് വ്യക്തമായി പറയാൻ പറ്റാത്ത അവസ്ഥയിലാണ്.

ഇന്ത്യയുടെ സാദ്ധ്യതകൾ ഇങ്ങനെ

മറ്റു ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ ഫൈനലിൽ പ്രവേശിക്കണമെങ്കിൽ ഇന്ത്യ ഈ വരുന്ന ഓസ്‌ട്രേലിയൻ പരമ്പരയിൽ 4-0 ഓസ്‌ട്രേലിയയെ അവരുടെ നാട്ടിൽ തോല്പിക്കണം. അല്ലാത്തപക്ഷം മറ്റു ടീമുകളുടെ ഫലങ്ങൾക്കനുസരിച്ചാകും ഇന്ത്യയുടെ ഫൈനൽ സാദ്ധ്യതകൾ. ഇന്ത്യ ഓസ്‌ട്രേലിയയിൽ പരാജയപ്പെട്ടാലും ഇന്ത്യയ്ക്ക് മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിച്ചു ഫൈനൽ പ്രവേശന സാധ്യത നിലനിൽക്കുന്നുണ്ട്.

അഞ്ചു ടെസ്റ്റുകളുടെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ 2-3നു പരാജയപ്പെട്ടാൽ,

– ന്യൂസിലാൻഡ് ഇംഗ്ലണ്ട് പരമ്പര 1-1 നു സമനിലയിലും
– സൗത്ത് ആഫ്രിക്ക ശേഷിക്കുന്ന 2 ഹോം സീരീസിലും 1-1 എന്ന നിലയിലും
– ഓസ്ട്രേലിയ ശ്രീലങ്ക പരമ്പര 0-0 എന്ന നിലയിലും

അവസാനിക്കുകയും ചെയ്‌താൽ ഇന്ത്യക്ക് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കാനാകും.

Related Posts

അഡിലെയ്ഡ് ടെസ്റ്റിലെ തർക്കം : മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ശിക്ഷ

അഡിലെയ്ഡ് ടെസ്റ്റിനിടെ ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസ‍് ബൗളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന‍് ട്രാവിസ് ഹെഡിനും ശിക്ഷ. മുഹമ്മദ് സിറാജിൻ്റെ മാച്ച‍് ഫീസിൻ്റെ 20% പിഴയായി ഈടാക്കിയപ്പോൾ, ഹെഡിന് അധികം ശിക്ഷ ഉണ്ടായില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് താക്കീത് നൽകി. ഇതിനൊപ്പം,…

മൂന്നാം ദിനത്തിൽ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമോ – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റിൻ്റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 128/5 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.…