ഐ പി എൽ 2025 മെഗാ ലേലം നവംബർ 24,25 തീയതികളിൽ സൗദി അറേബിയയിലെ ജിദ്ദയിൽ വെച്ച് നടത്തപ്പെടും. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യയ്ക്ക് പുറത്തുവെച്ചു ലേലം നടത്തുന്നത്. ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൻ്റെ മൂന്നും നാലും ദിവസമായിരിക്കും ലേലം നടക്കുക.
സാധാരണ ലേലത്തിൽ നിന്നും വ്യത്യസ്തമായി, മൂന്ന് വർഷം കൂടുമ്പോഴാണ് മെഗാ ലേലം നടക്കാറുള്ളത്. വിവിധ രാജ്യങ്ങളിൽനിന്നായി 1574 കളിക്കാരാണ് ലേലത്തിനായി അപേക്ഷിച്ചിരിക്കുന്നത്. ഓരോ ടീമും 25 പേർ അടങ്ങുന്ന ഒരു സ്‌ക്വാഡാണ് രൂപീകരിക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ ഇതുവരെ ടീമുകൾ നിലനിർത്തിയവരെ മാറ്റിനിർത്തിയാൽ 204 കളിക്കാരെയാണ് അപേക്ഷിച്ചിരിക്കുന്ന 1574 പേരിൽ നിന്നും തിരഞ്ഞെടുക്കേണ്ടത്.
ഓരോ ടീമുകളുടെയും താരങ്ങളെ അറിയാൻ ഇനി നവംബർ 24,25 വരെ കാത്തിരിക്കാം.