റൂഡ് വാൻ നിസ്റ്റൽറൂയിയെ റാഞ്ചാൻ പ്രീമിയർ ലീഗ് ക്ലബുകൾ

കോച്ച് എറിക് ടെൻ ഹാഗിനെ പുറത്താക്കിയ ഒഴിവിലേക്ക് താത്കാലികമായി വന്ന റൂഡ് വാൻ നിസ്റ്റിൽറൂയ് യുണൈറ്റഡിൻ്റെ പുതിയ കോച്ച് അമോറിമിൻ്റെ വരവോടെ പുറത്തായെങ്കിലും, മൂന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകളാണ് നിസ്റ്റിൽറൂയ്ക്കായി വലവിരിക്കുന്നത്. യുണൈറ്റഡ് കോച്ചായി സ്ഥാനമേറ്റ അമോറിം, സഹ പരിശീലകരെ ഒപ്പം കൂട്ടിയതിനാലാണ് നിസ്റ്റിൽറൂയ്ക്കു പുറത്തു പോകേണ്ടിവന്നത്.

റിപോർട്ടുകൾ പ്രകാരം പ്രീമിയർ ലീഗ് ക്ലബ്ബുകളായ ലെസ്റ്റർ സിറ്റി, വോൾവ്സ്, ക്രിസ്റ്റൽ പാലസ് എന്നിവരാണ് നിസ്റ്റിൽറൂയിൽ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഏറ്റവും താഴെത്തട്ടിലുള്ള ടീമുകളുമായി കേവലം മൂന്നു പോയിൻ്റ് മാത്രം അകലത്തിലാണ് ലെസ്റ്റർ സിറ്റി. വോൾവ്‌സിൻ്റെയും പാലസിൻ്റെയും സ്ഥിതി വളരെ ദയനീയമാണ്. നിലവിൽ അവർ 19ഉം 18ഉം സ്ഥാനത്താണ്.

മോശം പ്രകടനം മൂലം നിലവിലെ പരിശീലകരെ പുറത്താക്കാൻ സാധ്യത കല്പിക്കുന്ന ഈ ടീമുകൾ തങ്ങളുടെ പരിശീലകനായി കൊണ്ടുവരാൻ പരിഗണിക്കുന്നത് റൂഡ് വാൻ നിസ്റ്റിൽറൂയിയെയാണ്. യുണൈറ്റഡിനൊപ്പം താത്കാലിക പരിശീലകൻ്റെ റോളിൽ നിസ്റ്റിൽറൂയ് കാഴ്ചവെച്ച മികച്ച പ്രകടനമാണ് നിസ്റ്റിൽറൂയിയെ പരിശീലകനാക്കാൻ ഈ ടീമുകൾ ശ്രമിക്കുന്നതിൻ്റെ പ്രധാന കാരണം. അങ്ങനെ സംഭവിച്ചാൽ ഉടൻതന്നെ നിസ്റ്റിൽറൂയ് പരിശീലക കുപ്പായത്തിൽ പ്രീമിയർ ലീഗിൽ തിരിച്ചെത്തും.

Related Posts

ലിവർപൂൾ ആരാധകർ പാടിയത് സത്യമാകുമോ?

കഴിഞ്ഞ ദിവസം ലിവർപൂളിൻ്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-0 എന്ന നിലയിൽ പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിനിടെ ലിവർപൂൾ ആരാധകർ സിറ്റി കോച്ച് പെപ്പ് ഗ്വാർഡിയോളയെ പ്രകോപിപ്പിക്കാൻ ഒരു പാട്ട് പാടിയിരുന്നു. പെപ്പിനെ രാവിലെ…

ലെസ്റ്റർ സിറ്റിയിൽ നിസ്റ്റൽറൂയിക്ക് ജയത്തോടെ അരങ്ങേറ്റവും, അപൂർവ്വ റെക്കോർഡും

വെസ്റ്റ് ഹാമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ലെസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെ 3-1 എന്ന സ്‌കോറിൽ തോൽപ്പിച്ച്. ലെസ്റ്ററിൻ്റെ പുതിയ പരിശീലകനായി മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മുൻ സൂപ്പർ താരം റുഡ് വാൻ നിസ്റ്റിൽറൂയി അരങ്ങേറിയ മത്സരം കൂടി ആയിരുന്നു ഇത്. ആദ്യ…