ഇന്ന് പുലർച്ചെ നടന്ന അർജൻ്റീന പെറു മത്സരത്തിൽ അർജൻ്റീനയ്ക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജൻ്റീന വിജയിച്ചത്. വിജയത്തോടെ അർജൻ്റീന ഗ്രൂപ്പിൽ ഒന്നാമതായി തുടരുന്നു. ഗ്രൂപ്പിൽ ഏറ്റവും അവസാന സ്ഥാനത്താണ് പെറു.
ലൗറ്റാരോ മാർട്ടിനസാണ് അർജൻ്റീനയുടെ വിജയഗോൾ നേടിയത്. 55ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ പാസ്സിൽ നിന്നാണ് അർജൻ്റീനയുടെ വിജയഗോൾ പിറന്നത്. ഈ ഒരു അസ്സിസ്റ്റോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നേടുന്ന താരം എന്ന റെക്കോർഡിനൊപ്പം മെസ്സി എത്തി. കരിയറിലെ മെസ്സി നേടുന്ന 58ാം അസ്സിസ്റ്റായിരുന്നു ഇന്നത്തേത്. അമേരിക്കയുടെ ലൻഡൻ ഡൊണോവനായിരുന്നു നിലവിൽ അസ്സിസ്റ്റിൽ മുന്നിൽ. ഒരു അസിസ്റ്റ് കൂടി നേടാനായാൽ മെസ്സി ഡൊണോവനെ മറികടക്കും, നിലവിൽ അത് സാധ്യമാണ്.
ഗോൾ നേടിയ ലൗറ്റാരോ മാർട്ടിനസ് അർജൻ്റീനയുടെ ഗോൾ സ്കോറർമാരുടെ പട്ടികയിൽ മറഡോണയ്ക്കൊപ്പം അഞ്ചാം സ്ഥാനത്തേക്കെത്തി.
കരുതന്മാരുടെ പോരാട്ടത്തിൽ ബ്രസീലിന് സമനില
കരുത്തന്മാർ തമ്മിൽ നേർക്കുനേർ വന്ന പോരാട്ടത്തിൽ ബ്രസീലും ഉറുഗ്വേയും സമനിലയിൽ പിരിഞ്ഞു. 55ാം മിനിറ്റിൽ വാൽവെർഡെ ഉറുഗ്വേയെ മുന്നിലെത്തിച്ചു എന്നാൽ 7 മിനിറ്റിനകം ബ്രസീൽ ഗെർസണിലൂടെ സമനില പിടിച്ചു. പോയിൻ്റ് പട്ടികയിൽ ഉറുഗ്വേ രണ്ടാം സ്ഥാനത്തും ബ്രസീൽ അഞ്ചാമതുമാണ്.