റയൽ സോസിദാദിനെതിരേ നടന്ന ലാ ലീഗ മത്സരത്തിൽ ബാഴ്സലോണയ്ക്കു 1-0 ൻ്റെ തോൽവി. ഹാൻസി ഫ്ലിക്കിന് കീഴിൽ മികച്ച ഫോമിൽ കലിച്ചുവന്നിരുന്ന ബാർസയെ തികച്ചും ഞെട്ടിക്കുന്നതായിരുന്നു ഈ തോൽവി. സോസ്സിദാദിൻ്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലവണ്ടോസ്‌ക്കിയിലൂടെ ബാർസ തുടക്കത്തിലേ മുന്നിലെത്തിയെങ്കിലും, വാർ ഗോൾ ഓഫ്സൈഡ് വിധിച്ചു.
അതേസമയം സോസിദാദ് മുപ്പത്തിമൂന്നാം മിനിറ്റിൽ ഷെറാൾഡോ ബെക്കറിലൂടെ മുന്നിലെത്തി. രണ്ടാം പകുതിയിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ച സോസിദാദ് ബാഴ്സക്ക് തിരിച്ചുവരാൻ ഒരു അവസരംപ്പോലും നൽകിയില്ല.
പതിവിനു വിപരീതമായി ബാഴ്സക്ക് ബോൾ കൈവശം വെക്കാൻ സദ്ധിക്കാത്തതും, അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയതെപോയതും ബാർസയുടെ തോൽവിക്ക് കാരണമായി.
വിജയവഴിയിൽ തിരിച്ചെത്തി റയൽ മാഡ്രിഡ്
ബാർസയുടെ ബദ്ധവൈരികളായ റയൽ മാഡ്രിഡ് ഒസസുനയെ 4-0 ന് പരാജയപ്പെടുത്തി. റയലിന് വേണ്ടി വനീഷ്യസ് ജൂനിയർ ഹാട്രിക്ക് നേടി. ഇതോടെ ബാർസയെക്കാൾ ഒരു മത്സരം കുറച്ചു കളിച്ച റയൽ ഒന്നാം സ്ഥാനത്തുള്ള ബാർസയുമായുള്ള അകലം ആറ് പോയിൻ്റാക്കി കുറച്ചു. കഴിഞ്ഞ കുറെ മത്സരങ്ങളായി വിജയം കണ്ടെത്താൻ സാധിക്കാതിരുന്ന റയലിനും കോച്ച് അഞ്ചലോട്ടിക്കും ആശ്വാസം പകരുന്നതാണ് ഒസാസുനക്കെതിരെ നേടിയ വിജയം.