ഇന്ത്യ സൗത്ത് ആഫ്രിക്ക മൂന്നാം ടി20 മത്സരത്തിന് സെഞ്ചൂറിയനിൽ തുടക്കമായി. ടോസ്സ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു. മത്സരത്തിൻ്റെ രണ്ടാം പന്തിൽതന്നെ ഇന്ത്യയ്ക്ക് സഞ്ജു സാംസൻ്റെ വിക്കറ്റ് നഷ്ടമായി. മാർക്കോ ജാൻസൻ്റെ പന്തിൽ സഞ്ജു ബൗൾഡാകുകയായിരുന്നു.
ടി20 ഇൽ തുടർച്ചയായ സെഞ്ച്വറി നേടിയ സഞ്ജു, തുടർച്ചയായി ഇപ്പൊൾ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി. തുടക്കത്തിൽ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നാലെയെത്തിയ തിലക് വർമ്മയും, ഓപ്പണർ അഭിഷേക് ശർമയും വെടിക്കെട്ട് തുടക്കമാണ് നൽകിയത്. അഭിഷേക് ശർമ്മ 25 പന്തിൽ അർദ്ധ സെഞ്ചുറി നേടി പുറത്തായി. 45 റൺസെടുത്ത തിലക് വർമ്മ ബാറ്റിംഗ് തുടരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇന്ന് കളിക്കാൻ ഇറങ്ങിയത്. പേസർ അവേശ് ഖാന് പകരം അരങ്ങേറ്റക്കാരൻ ഓൾ റൗണ്ടർ രാമൻദീപ് സിംഗ് ടീമിൽ സ്ഥാനം പിടിച്ചു.
ഒടുവിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യ 8.4 ഓവറിൽ 107/2 എന്ന ശക്തമായ നിലയിലാണ്.