ജോഹന്നാസ്ബർഗ്ഗിൽ ഇന്ത്യൻ വെടിക്കെട്ട് !!! സഞ്ജുവിനും തിലക് വർമ്മക്കും സെഞ്ച്വറി

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ. നിശ്ചിത ഓവറിൽ 283/1 എന്ന നിലയിലാണ് ഇന്ത്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ അഭിഷേക് ശർമ്മ നൽകിയ അവസരം ഹെൻഡ്രിക്സ് വിട്ടുകളഞ്ഞു. അതിനുശേഷം ആക്രമണത്തിന് കെട്ടഴിച്ചുവിടുന്ന ഇന്ത്യൻ ഓപ്പണർമാരെയാണ് കണ്ടത്. ബൗൾ ചെയ്യാൻ വന്ന എല്ലാ ബൗളർമാരെയും സഞ്ജുവും അഭിഷേക് ശർമയും കണക്കിന് ശിക്ഷിച്ചു. ഒടുവിൽ അഞ്ചാം ഓവറിൻ്റെ അഞ്ചാം പന്തിൽ സിപാംല അഭിഷേക് ശർമയെ ക്ലാസൻ്റെ കൈകളിൽ എത്തിച്ചു. 200 സ്ട്രൈക്ക് റേറ്റിൽ അഭിഷേക് ശർമ്മ 18 പന്തിൽ 36 റൺസ് നേടി.

കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി ജേതാവ് തിലക് വർമ്മ സഞ്ജുവിനൊപ്പം ചേർന്ന് നിഷ്കരുണം പ്രഹരിക്കുകയായിരുന്നു. ഇരുവരും സെഞ്ച്വറി നേടി. പലപ്പോഴായി സൗത്ത് ആഫ്രിക്കൻ ഫീൽഡർമാരുടെ പിഴവും ഇടയ്ക്കു തുണയായി. 56 പന്തിൽ സഞ്ജു സാംസൺ 109 റൺസോടെയും, 47 പന്തിൽ 120 റൺസോടെ തിലക് വർമ്മയും പുറത്താകാതെ നിന്നു. എറിഞ്ഞ എല്ലാ ബൗളർമാരും 10 റൺസ് നിരക്കിൽ കുറയാതെ റൺസ് വിട്ടുനൽകി. 10.5 ഇക്കോണമിയിൽ പന്തെറിഞ്ഞ മാർക്കോ ജാൻസണാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ തല്ലു വാങ്ങിയ ബൗളർ !!!

23 പന്തുകൾ ഇന്ത്യൻ ബാറ്റസ്മാൻമാർ അതിർത്തി കടത്തി. തിലക് വർമ്മ പത്തും, സഞ്ജു സാംസൺ ഒൻപതും, അഭിഷേക് ശർമ്മ നാലും സിക്സുകൾ വീതം നേടി. ഇന്നത്തെ മത്സരം പരാജയപ്പെടാതിരുന്നാൽ ഇന്ത്യയ്ക്ക് ടി20 പരമ്പര നേടാനാകും.

Related Posts

അഡിലെയ്ഡ് ടെസ്റ്റിലെ തർക്കം : മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ശിക്ഷ

അഡിലെയ്ഡ് ടെസ്റ്റിനിടെ ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസ‍് ബൗളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന‍് ട്രാവിസ് ഹെഡിനും ശിക്ഷ. മുഹമ്മദ് സിറാജിൻ്റെ മാച്ച‍് ഫീസിൻ്റെ 20% പിഴയായി ഈടാക്കിയപ്പോൾ, ഹെഡിന് അധികം ശിക്ഷ ഉണ്ടായില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് താക്കീത് നൽകി. ഇതിനൊപ്പം,…

മൂന്നാം ദിനത്തിൽ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമോ – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റിൻ്റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 128/5 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.…