ഗില്ലിന് പരിക്ക് – ആശങ്കയോടെ ഇന്ത്യ

ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ രോഹിത് കളിച്ചേക്കിലെന്ന റിപ്പോർട്ട് വന്നപ്പോൾ മുതൽ ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിനെക്കുറിച്ചുള്ള ആശങ്കകൾക്ക് തുടക്കമായാതാണ്. ഇപ്പോളിതാ അത് ഇരട്ടിപ്പിച്ചു യുവ താരം ഗില്ലിനും പരിക്കേറ്റു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇന്ത്യൻ താരങ്ങൾ തമ്മിൽ നടക്കുന്ന പരിശീലന മൽസരത്തിനിടയിൽ, സ്ലിപ്പിൽ ഫീൽഡ് ചെയ്യുമ്പോഴാണ് ഗില്ലിൻ്റെ കയ്യിലെ പെരുവിരലിന് പരിക്കേറ്റത്. പരിക്കേറ്റയുടനെ ഫീൽഡ് വിട്ട ഗിൽ പിന്നീട് തിരിച്ചു വരാഞ്ഞതാണ് ഗില്ലിൻ്റെ പരിക്ക് ഗുരുതരമാണെന്ന അഭ്യൂഹത്തിന് ഇടയാക്കിയത്.

ഈ അടുത്ത് നടന്ന മൽസരങ്ങളിലെല്ലാം ഗിൽ മൂന്നാം സ്ഥാനത്താണ് ബാറ്റ് ചെയ്തതെങ്കിലും, സ്‌പെഷ്യലിസ്റ്റ് ഓപ്പണറായ ഗില്ലിനെ രോഹിത് ശർമ്മ കളിക്കാത്തപക്ഷം ഓപ്പൺ ചെയ്യിപ്പിക്കാം എന്ന് ടീം മാനേജ്മെൻ്റ് കണക്കുകൂട്ടുമ്പോഴാണ് ഗില്ലിനു പരിക്കേറ്റത്. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ഇതുവരെ അറിവായിട്ടില്ല.

ഇപ്പോൾ അവസാനിച്ച ഇന്ത്യ A യുടെ ഓസ്ട്രേലിയൻ ടൂറിൽ ഉണ്ടായിരുന്ന ദേവ്ദത്ത് പടിക്കലിനോട് സീനിയർ ടീമിനൊപ്പം ചേരാൻ മാനേജ്മെൻ്റ് ആവശ്യപ്പെട്ടു. ടീമിൻ്റെ ഭാഗമായാണോ, അതോ റിസർവ് താരമായാണോ പടിക്കൽ ഭാഗമാകുകയെന്നു വ്യക്തമല്ല.

തൻ്റെ രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനത്തോടനുബന്ധിച്ചാണ് രോഹിത് ശർമ്മ ഒന്നാം ടെസ്റ്റിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചത്. എന്നാൽ രോഹിത്തിന് ഈ വെള്ളിയാഴ്ച കുഞ്ഞു പിറന്നു. ഇതോടെ രോഹിത്ത് ഒന്നാം ടെസ്റ്റിൽ കളിച്ചേക്കാനും സാധ്യതയുണ്ട്. ടീം കോംബിനേഷൻ അറിയാൻ ഒന്നാം ടെസ്റ്റിൻ്റെ ടോസ്സ് വരെ കാത്തിരിക്കാം.

Related Posts

അഡിലെയ്ഡ് ടെസ്റ്റിലെ തർക്കം : മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ശിക്ഷ

അഡിലെയ്ഡ് ടെസ്റ്റിനിടെ ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസ‍് ബൗളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന‍് ട്രാവിസ് ഹെഡിനും ശിക്ഷ. മുഹമ്മദ് സിറാജിൻ്റെ മാച്ച‍് ഫീസിൻ്റെ 20% പിഴയായി ഈടാക്കിയപ്പോൾ, ഹെഡിന് അധികം ശിക്ഷ ഉണ്ടായില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് താക്കീത് നൽകി. ഇതിനൊപ്പം,…

മൂന്നാം ദിനത്തിൽ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമോ – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റിൻ്റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 128/5 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.…