ന്യൂസീലാൻഡ് പേസർ ടിം സൗത്തി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. നവംബർ 28 നു ആരംഭിക്കുന്ന ഇംഗ്ലണ്ടുമായുള്ള മൂന്ന് ടെസ്റ്റുകളുടെ പരമ്പരയായിരിക്കും സൗത്തിയുടെ അവസാന പരമ്പര. സൗത്തിയുടെ ഹോം ഗ്രൗണ്ടായ ഹാമിൽട്ടണിൽ വെച്ചാണ് പരമ്പരയിലെ അവസാന ടെസ്റ്റ് അരങ്ങേറുക. മുപ്പത്തിയഞ്ചുക്കാരനായ സൗത്തി വില്യംസണിനു ശേഷം ന്യൂസിലൻഡിനെ നയിച്ച ക്യാപ്റ്റൻ കൂടിയാണ്.
ന്യൂസിലാൻഡ് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിന് യോഗ്യത നേടുന്ന പക്ഷം, ഫൈനലിൽ കളിക്കാൻ താൻ സന്നദ്ധനാണെന്നും സൗത്തി അറിയിച്ചു. ഏകദേശം 400 മത്സരങ്ങളിൽ സൗത്തി ന്യൂസിലാൻഡിനെ പ്രധിനിധീകരിച്ചിട്ടുണ്ട്. നീണ്ട 18 വർഷത്തെ കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും, മറ്റ് ലീഗ് ക്രിക്കറ്റിൽ തുടർന്നും കളിക്കാനാണ് സൗത്തിയുടെ തീരുമാനം.