രണ്ടു ദിവസം നീണ്ട മെഗാ ലേലത്തിന് ശേഷം ഓരോ ടീമിലും ഉൾപ്പെട്ടവർ ആരൊക്കെ, ഓരോ ടീമുകളുടെയും ശക്തിയും ദൗർബല്യങ്ങളും എന്തൊക്കെയെന്ന് നോക്കാം:
മുംബൈ ഇന്ത്യൻസ്
മുംബൈ ഇന്ത്യൻസ് ലേലത്തിന് മുൻപ് തന്നെ തങ്ങളുടെ കോർ ടീമിനെ നിലനിർത്തിയിരുന്നു. ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, തിലക് വർമ്മ എന്നിവരെയാണ് മുംബൈ നിലനിർത്തിയത്. ഇതിൽ നാല് പേരും ഇന്ത്യയെ നയിച്ചിട്ടുണ്ട് എന്നത് തന്നെ മുംബൈ നിലനിർത്തിയ താരങ്ങൾ എത്രത്തോളം ശക്തരാണെന്നു വ്യക്തമാക്കുന്നു. എന്നാൽ ലേലത്തിൽ കാര്യമായ നേട്ടമുണ്ടാക്കാൻ മുംബൈയ്ക്ക് സാധിച്ചില്ല. സ്വന്തമാക്കിയ വിദേശ താരങ്ങളിൽ ട്രെൻഡ് ബോൾട്ട് മാത്രമാണ് ടി20 ഫോർമാറ്റിൽ കാര്യമായ ഇമ്പാക്ട് സൃഷ്ടിച്ചിട്ടുള്ളത്. ന്യൂസിലാൻഡിൽ നിന്നുള്ള സ്പിന്നർ മിച്ചൽ സാൻ്റനരെ മുംബൈ സ്വന്തമാക്കിയെങ്കിലും, പ്ലെയിങ് ഇലവനിൽ സ്ഥിരസാന്നിധ്യമാകാനുള്ള സാധ്യതകൾ വിരളമാണ്.
ഇംഗ്ലണ്ട് ഓൾ റൗണ്ടർ വിൽ ജാക്സ്, ഫാസ്റ്റ് ബൗളർ റീസ് ടോപ്പ്ലി, സൗത്ത് ആഫ്രിക്കയുടെ ഫാസ്റ്റ് ബൗളർ ലിസാദ് വില്യംസ്, അഫ്ഘാൻ സ്പിന്നർ അല്ലാ ഗസൻഫർ എന്നിവരെ സ്വന്തമാക്കാനായെങ്കിലും, ഇവരെല്ലാംതന്നെ താരതമ്യേന ഐ പി എൽ എക്സ്പീരിയൻസ് കുറഞ്ഞവരാണ്. ന്യൂസിലാൻഡ് കളിക്കാരൻ ബെവൻ-ജോൺ ജേക്കബ്സ്, സൗത്ത് ആഫ്രിക്കയുടെ റയാൻ റിക്കൽടൺ എന്നിവരാകട്ടെ ഐ പി എലിൽ ഇതുവരെ ഒരു ടീമിലും കളിച്ചിട്ടില്ലാത്തവരാണ്.
ചുരുക്കത്തിൽ മുംബൈ നിലനിർത്തിയ അഞ്ച് താരങ്ങളുടെ പ്രകടനമായിരിക്കും 2025 ഐ പി എലിൽ മുംബൈയുടെ സ്ഥാനം തീരുമാനിക്കുക.
സാധ്യമായ ആദ്യ 12 (ഇമ്പാക്ട് പ്ലെയർ ഉൾപ്പെടെ): 1 രോഹിത് ശർമ്മ, 2 റയാൻ റിക്കൽടൺ (WK), 3 തിലക് വർമ്മ, 4 സൂര്യകുമാർ യാദവ്, 5 വിൽ ജാക്ക്സ്, 6 ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), 7 നമൻ ദിർ/റോബിൻ മിൻസ്, 8 ദീപക് ചാഹർ, 9 അല്ലാ ഗസൻഫർ/മിച്ചൽ സാൻ്റ്നർ, 10 കർൺ ശർമ്മ, 11 ജസ്പ്രീത് ബുംറ, 12 ട്രെൻ്റ് ബോൾട്ട്
സ്ക്വാഡ്
ബാറ്റസ്മാൻമാർ : സൂര്യകുമാർ യാദവ്, രോഹിത് ശർമ, തിലക് വർമ്മ, ബേവൻ-ജോൺ ജേക്കബ്സ്
വിക്കറ്റ് കീപ്പർമാർ: റോബിൻ മിൻസ്, റയാൻ റിക്കൽടൺ, കൃഷ്ണൻ ശ്രീജിത്ത്
ഓൾറൗണ്ടർമാർ: ഹാർദിക് പാണ്ഡ്യ, നമാൻ ധിർ, വിൽ ജാക്സ്, രാജ് അംഗദ് ബാവ, വിഘ്നേഷ് പുത്തൂർ
സ്പിന്നർമാർ: അള്ളാ ഗസൻഫർ, കർൺ ശർമ്മ, മിച്ചൽ സാൻ്റ്നർ
ഫാസ്റ്റ് ബൗളർമാർ: ജസ്പ്രീത് ബുംറ, ദീപക് ചാഹർ, ട്രെൻ്റ് ബോൾട്ട്, അശ്വനി കുമാർ, റീസ് ടോപ്ലി, സത്യനാരായണ രാജു, അർജുൻ ടെണ്ടുൽക്കർ, ലിസാദ് വില്യംസ്.
ചെന്നൈ സൂപ്പർ കിംഗ്സ്
മുംബൈയെ പോലെത്തന്നെ തങ്ങളുടെ ഒരു കോർ ടീമിനെ ലേലത്തിന് മുൻപ് നിലനിർത്താൻ ചെന്നൈ ശ്രദ്ധിച്ചിരുന്നു. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്, മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി, രവീന്ദ്ര ജഡേജ, ശിവം ദുബൈ, മതീഷ പതിരാന എന്നിവരെ നിലനിർത്തിയ ചെന്നൈ ലേലത്തിൽ ചെന്നൈയുടെ ലോക്കൽ പ്ലെയറും, ഇന്ത്യയുടെ നിലവിലെ നമ്പർ വൺ സ്പിന്നറുമായ അശ്വിനെ ടീമിൽ തിരിച്ചെത്തിച്ചും, അഫ്ഘാൻ സ്പിന്നർ നൂർ അഹമ്മദിനെ കൊണ്ടുവന്നും തങ്ങളുടെ സ്പിൻ വിഭാഗം ശക്തിപ്പെടുത്തി. ചെന്നൈയിലെ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചിൽ എത്രത്തോളം വിലപ്പെട്ടതാണ് സ്പിന്നർമാർ എന്നത് വ്യക്തമായി അറിയുന്ന ചെന്നൈ തങ്ങൾക്കു അനുകൂലമായ താരങ്ങളെയാണ് ലേലത്തിൽ എടുത്തത്. സ്പിന്നർമാരെ കൂടാതെ ഓൾ റൗണ്ടർമാരെ സ്വന്തമാക്കാനാണ് ചെന്നൈ കൂടുതൽ ശ്രദ്ധിച്ചത്. ഇവരെ കൂടാതെ ഐ പി എലിൽ ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്ന രാഹുൽ ത്രിപാഠി, വിജയ് ശങ്കർ, കമലേഷ് നാഗർകോട്ടി, ദീപക് ഹൂഡ, ശ്രേയസ് ഗോപാൽ എന്നിവരെയും സ്വന്തമാക്കി.
സാധ്യമായ ആദ്യ 12 (ഇമ്പാക്ട് പ്ലെയർ ഉൾപ്പെടെ): 1 ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), 2 ഡെവൺ കോൺവെ/രച്ചിൻ രവീന്ദ്ര, 3 രാഹുൽ ത്രിപാഠി, 4 ശിവം ദുബെ, 5 സാം കുറാൻ, 6 വിജയ് ശങ്കർ, 7 രവീന്ദ്ര ജഡേജ, 8 എംഎസ് ധോണി, 9 ആർ അശ്വിൻ, 10 നൂർ അഹമ്മദ്/നഥാൻ എല്ലിസ്, 11 ഖലീൽ അഹമ്മദ്/ഗുർജപ്നീത് സിംഗ്, 12 മതീഷ പതിരാന
സ്ക്വാഡ്
ബാറ്റസ്മാൻമാർ : ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, ഷൈക് റഷീദ്, ദീപക് ഹൂഡ, ആന്ദ്രെ സിദ്ധാർത്ഥ്
വിക്കറ്റ് കീപ്പർമാർ: ഡെവോൺ കോൺവേ, എംഎസ് ധോണി, വാൻഷ് ബേദി
ഓൾറൗണ്ടർമാർ: രവീന്ദ്ര ജഡേജ, ശിവം ദുബെ, ആർ അശ്വിൻ, സാം കുറാൻ, രചിൻ രവീന്ദ്ര, വിജയ് ശങ്കർ, അൻഷുൽ കംബോജ്, ജാമി ഓവർട്ടൺ, രാമകൃഷ്ണ ഘോഷ്
സ്പിന്നർമാർ: നൂർ അഹമ്മദ്, ശ്രേയസ് ഗോപാൽ
ഫാസ്റ്റ് ബൗളർമാർ: മതീഷ പതിരാന, ഖലീൽ അഹമ്മദ്, കമലേഷ് നാഗർകോട്ടി, മുകേഷ് ചൗധരി, ഗുർജപ്നീത് സിംഗ്, നഥാൻ എല്ലിസ്
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
പതിവിൽനിന്നും വ്യത്യസ്തമായി തങ്ങളുടെ എക്കാലത്തെയും പ്രധാന തലവേദനയായ ബൗളിംഗ് നിരയെ ശക്തിപ്പെടുത്താനാണ് ബെംഗളൂരു ഇത്തവണ ശ്രമിച്ചത്. കുറെ സൂപ്പർ താരങ്ങൾക്കു പിന്നാലെ പോയി, പിന്നീട് അവരുടെ പ്രകടനത്തിന് അനുസരിച്ചു പോകുന്നതിനു പകരം തങ്ങൾക്കു ഇണങ്ങുന്ന ഒരുപിടി നല്ല താരങ്ങളെ ടീമിൽ ചെറുക്കാനാണ് ബെംഗളൂരു ശ്രമിച്ചതും, നടപ്പിലാക്കിയതും. ടോപ്പ് ഓർഡറിൽ വിരാട് കൊഹ്ലിക്കൊപ്പം കൂട്ടാളിയായി ആക്രമണകാരിയായ ബാറ്റ്സ്മാൻ ഫിൽ സാൾട്ടിനെയും, ബൗളിംഗ് നിരയ്ക്ക് ശക്തിപകർന്നു എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ ഭുവനേശ്വർ കുമാറിനെയും, ഓസ്ട്രേലിയൻ പേസ് ബൗളർ ജോഷ് ഹേസിൽവുഡിനെയും സ്വന്തമാക്കിയത് എടുത്ത് പറയേണ്ട നേട്ടമാണ്. വിരാട് കോഹ്ലി, രജിത് പട്ടിദർ, യാഷ് ദയാൽ എന്നിവരെയാണ് മാത്രമാണ് ലേലത്തിന് മുൻപ് ബെംഗളൂരു നിലനിർത്തിയത്.
സാധ്യമായ ആദ്യ 12 (ഇമ്പാക്ട് പ്ലെയർ ഉൾപ്പെടെ): 1 വിരാട് കോഹ്ലി, 2 ഫിൽ സാൾട്ട്, 3 ലിയാം ലിവിംഗ്സ്റ്റൺ, 4 രജത് പട്ടീദാർ, 5 ക്രുനാൽ പാണ്ഡ്യ, 6 ജിതേഷ് ശർമ്മ 7 ടിം ഡേവിഡ്/ജേക്കബ് ബെഥേൽ, 8 റാസിഖ് സലാം, 9 ഭുവനേശ്വർ കുമാർ, 10 ജോഷ് ഹാസിൽവുഡ്, 11 യാഷ് ദയാൽ, 12 സുയാഷ് ശർമ്മ/സ്വപ്നിൽ സിംഗ്
സ്ക്വാഡ്
ബാറ്റസ്മാൻമാർ :വിരാട് കോഹ്ലി, രജത് പാട്ടിദാർ, ടിം ഡേവിഡ്, മനോജ് ഭണ്ഡാഗെ, ദേവദത്ത് പടിക്കൽ, സ്വസ്തിക ചിക്കര
വിക്കറ്റ് കീപ്പർമാർ: ഫിൽ സാൾട്ട്, ജിതേഷ് ശർമ്മ
ഓൾറൗണ്ടർമാർ: ലിയാം ലിവിംഗ്സ്റ്റൺ, ക്രുനാൽ പാണ്ഡ്യ, സ്വപ്നിൽ സിംഗ്, റൊമാരിയോ ഷെപ്പേർഡ്, ജേക്കബ് ബെഥേൽ, മോഹിത് റാത്തി
സ്പിന്നർമാർ: സുയാഷ് ശർമ്മ, അഭിനന്ദൻ സിംഗ്
ഫാസ്റ്റ് ബൗളർമാർ: ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ, യാഷ് ദയാൽ, റാസിഖ് സലാം, നുവാൻ തുഷാര, ലുങ്കി എൻഗിഡി
സൺറൈസേഴ്സ് ഹൈദരാബാദ്
ടി20 ഫോർമാറ്റിനു ഇത്രയേറെ അനുയോജ്യരായ അഞ്ച് ബാറ്റസ്മാൻമാർ ടോപ്പ് ഓർഡറിലുള്ള വേറെ ഒരു ടീമും ഐ പി എല്ലിൽ ഉണ്ടാകില്ല. അവർ അടിച്ചെടുക്കുന്ന റൺസ് ഡിഫൻഡ് ചെയ്യാൻ പാകത്തിനുള്ള ബൗളർമാരും, ഏതൊരു ടീമും ആഗ്രഹിക്കുന്ന കോമ്പിനേഷൻ. എന്നാൽ ഈ രണ്ടു കൂട്ടരെയും ബന്ധിപ്പിക്കുന്ന മിഡിൽ ഓർഡറിൽ ആവശ്യത്തിന് പരിചയസമ്പത്തില്ലാത്ത മധ്യനിര, സൺ റൈസേഴ്സിന് ആകെയുള്ള ഒരു ദൗർബല്യം. അവരുടെ ബാക്കപ്പ് കളിക്കാർക്കും ഐ പി എല്ലിൽ കളിച്ചു പരിചയമില്ല. ടി20 ഫോർമറ്റിന് ചേർന്ന തങ്ങളുടെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ നിലനിർത്തിയാണ് സൺറൈസേഴ്സ് മെഗാ ലേലത്തിന് എത്തിയത്. മധ്യനിരയെ ശക്തിപ്പെടുത്താൻ സാധിച്ചില്ല എന്നതൊഴിച്ചുനിർത്തിയാൽ മികച്ചൊരു ടീമിനെ തന്നെ തിരഞ്ഞെടുക്കാൻ സൺറൈസേഴ്സിന് സാധിച്ചിട്ടുണ്ട്.
സാധ്യമായ ആദ്യ 12 (ഇമ്പാക്ട് പ്ലെയർ ഉൾപ്പെടെ): 1 ട്രാവിസ് ഹെഡ്, 2 അഭിഷേക് ശർമ, 3 ഇഷാൻ കിഷൻ (വി.കെ.), 4 നിതീഷ് റെഡ്ഡി, 5 ഹെൻറിച്ച് ക്ലാസൻ, 6 അനികേത് വർമ, 7 അഭിനവ് മനോഹർ, 8 പാറ്റ് കമ്മിൻസ്, 9 ഹർഷൽ പട്ടേൽ, 10 രാഹുൽ ചാഹർ, 11 മുഹമ്മദ് ഷമി, 12 ആദം സാമ്പ
സ്ക്വാഡ്
ബാറ്റസ്മാൻമാർ :ട്രാവിസ് ഹെഡ്, അഭിനവ് മനോഹർ, അനികേത് വർമ, സച്ചിൻ ബേബി
വിക്കറ്റ് കീപ്പർമാർ: ഹെൻറിച്ച് ക്ലാസൻ, ഇഷാൻ കിഷൻ, അഥർവ ടൈഡെ
ഓൾറൗണ്ടർമാർ: അഭിഷേക് ശർമ്മ, നിതീഷ് കുമാർ റെഡ്ഡി, കമിന്ദു മെൻഡിസ്
സ്പിന്നർമാർ: ആദം സാമ്പ, രാഹുൽ ചാഹർ, സീഷൻ അൻസാരി
ഫാസ്റ്റ് ബൗളർമാർ: മുഹമ്മദ് ഷമി, പാറ്റ് കമ്മിൻസ്, ഹർഷൽ പട്ടേൽ, സിമർജീത് സിംഗ്, ജയ്ദേവ് ഉനദ്കട്ട്, ബ്രൈഡൻ കാർസെ, ഇഷാൻ മലിംഗ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
സാധ്യമായ ആദ്യ 12 (ഇമ്പാക്ട് പ്ലെയർ ഉൾപ്പെടെ): 1 സുനിൽ നരെയ്ൻ, 2 ക്വിൻ്റൺ ഡി കോക്ക്/റഹ്മാനുള്ള ഗുർബാസ്, 3 അംഗ്കൃഷ് രഘുവംശി/അജിങ്ക്യ രഹാനെ, 4 വെങ്കിടേഷ് അയ്യർ, 5 റിങ്കു സിംഗ്, 6 ആന്ദ്രേ റസൽ, 7 രമൺദീപ് സിംഗ്, 8 ഹർഷിത് റാണ, 9 വരുൺ ചക്രവർത്തി 10. 11 ആൻറിച്ച് നോക്കിയ /സ്പെൻസർ ജോൺസൺ, 12 മനീഷ് പാണ്ഡെ
സ്ക്വാഡ്
ബാറ്റസ്മാൻമാർ :റിങ്കു സിംഗ്, റോവ്മാൻ പവൽ, അംഗ്കൃഷ് രഘുവംഷി, മനീഷ് പാണ്ഡെ, ലവ്നീത് സിസോദിയ, അജിങ്ക്യ രഹാനെ
വിക്കറ്റ് കീപ്പർമാർ: ക്വിൻ്റൺ ഡി കോക്ക്, റഹ്മാനുള്ള ഗുർബാസ്
ഓൾറൗണ്ടർമാർ: വെങ്കിടേഷ് അയ്യർ, ആന്ദ്രേ റസൽ, സുനിൽ നരെയ്ൻ, രമൺദീപ് സിംഗ്, അനുകുൽ റോയ്, മൊയിൻ അലി
സ്പിന്നർമാർ: വരുൺ ചക്രവർത്തി, മായങ്ക് മാർക്കണ്ഡെ
ഫാസ്റ്റ് ബൗളർമാർ: ഹർഷിത് റാണ, വൈഭവ് അറോറ, ആൻറിച്ച് നോക്കിയ, സ്പെൻസർ ജോൺസൺ, ഉംറാൻ മാലിക്
പഞ്ചാബ് കിംഗ്സ്
സാധ്യമായ ആദ്യ 12 (ഇമ്പാക്ട് പ്ലെയർ ഉൾപ്പെടെ): 1 ജോഷ് ഇംഗ്ലിസ് (WK), 2 പ്രഭ്സിമ്രാൻ സിംഗ്, 3 മാർക്കസ് സ്റ്റോയിനിസ്, 4 ശ്രേയസ് അയ്യർ, 5 ഗ്ലെൻ മാക്സ്വെൽ, 6 നെഹാൽ വധേര, 7 ശശാങ്ക് സിംഗ്, 8 മാർക്കോ ജാൻസെൻ, 9 ഹർപ്രീത് ബ്രാർ, 10 യാഷ് താക്കൂർ / കുൽദീപ് സെൻ / വിജയകുമാർ വൈശാഖ് അർഷ്ദീപ് സിംഗ്, 12 യുസ്വേന്ദ്ര ചാഹൽ
സ്ക്വാഡ്
ബാറ്റസ്മാൻമാർ :ശ്രേയസ് അയ്യർ, ശശാങ്ക് സിംഗ്, നെഹാൽ വധേര, ഹർനൂർ സിംഗ് പന്നു, പ്രിയാൻഷ് ആര്യ, പൈല അവിനാഷ്
വിക്കറ്റ് കീപ്പർമാർ: ജോഷ് ഇംഗ്ലിസ്, വിഷ്ണു വിനോദ്, പ്രഭ്സിമ്രാൻ സിംഗ്
ഓൾറൗണ്ടർമാർ: ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ ജാൻസെൻ, ഹർപ്രീത് ബ്രാർ, അസ്മത്തുള്ള ഒമർസായി, ആരോൺ ഹാർഡി, മുഷീർ ഖാൻ, സൂര്യൻഷ് ഷെഡ്ഗെ
സ്പിന്നർമാർ: യുസ്വേന്ദ്ര ചാഹൽ, പ്രവീൺ ദുബെ
ഫാസ്റ്റ് ബൗളർമാർ: അർഷ്ദീപ് സിംഗ്, ലോക്കി ഫെർഗൂസൺ, യാഷ് താക്കൂർ, വിജയ്കുമാർ വൈശാഖ്, കുൽദീപ് സെൻ, സേവ്യർ ബാർട്ട്ലെറ്റ്