മുംബൈക്കായി ബാറ്റ് വീശാൻ ഇന്ത്യൻ സൂപ്പർ താരമെത്തുന്നു

ഫാമിലി ഫങ്ക്ഷനിൽ പങ്കെടുക്കാനെടുത്ത രണ്ടാഴ്ചത്തെ ബ്രേക്കിന് ശേഷം ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മുംബൈക്ക് വേണ്ടി അടുത്ത മത്സരം മുതൽ വീണ്ടും കളത്തിലിറങ്ങുന്നു. ഡിസംബർ മൂന്നിന് ആന്ധ്ര പ്രദേശിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. നിലവിൽ സയ്ദ് മുസ്താഖ് അലി ട്രോഫിയിലാണ് മുംബൈ പങ്കെടുക്കുന്നത്, ഇതിനുശേഷം നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും സൂര്യകുമാർ യാദവ് മുംബൈക്കുവേണ്ടി കളിക്കുമെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്.

നിലവിൽ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ ആണെങ്കിലും, മുംബൈയെ സയ്ദ് മുസ്താഖ് അലി ട്രോഫിയിൽ നിലവിൽ നയിച്ചുക്കൊണ്ടിരിക്കുന്ന ശ്രേയസ് അയ്യർ തന്നെയാകും തുടർന്നും നയിക്കുക എന്നാണ് റിപ്പോർട്ടുകൾ. അയ്യർ ക്യാപ്റ്റനായി തുടരുന്നതിൽ സൂര്യക്ക് എതിർപ്പില്ലെന്നും, ടീം ആവശ്യപ്പെടുന്ന ഏതു പൊസിഷനിലും ബാറ്റ് ചെയ്യാൻ അദ്ദേഹം ഒരുക്കമാണെന്നുമാണ് അറിയാൻ കഴിയുന്നത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര നേടിയശേഷമെത്തുന്ന സൂര്യ തിങ്കളാഴ്ച്ച മുംബൈ ടീമിനൊപ്പം ചേരും.

നിലവിൽ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് മുംബൈ. കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച മുംബൈക്ക് ഇനി രണ്ടു മത്സരങ്ങൾക്കൂടി അവശേഷിക്കുന്നുണ്ട്. ഇത്തവണത്തെ സയ്ദ് മുസ്താഖ് അലി ട്രോഫിയിൽ ഹാർദിക് പാണ്ഡ്യ, അയ്യർ, തിലക് വർമ്മ, റിങ്കു സിംഗ്, യുസ്വേന്ദ്ര ചാഹൽ, വരുൺ ചക്രവർത്തി, സഞ്ജു സാംസൺ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ പങ്കെടുക്കുന്നുണ്ട്.

Related Posts

അഡിലെയ്ഡ് ടെസ്റ്റിലെ തർക്കം : മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ശിക്ഷ

അഡിലെയ്ഡ് ടെസ്റ്റിനിടെ ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസ‍് ബൗളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന‍് ട്രാവിസ് ഹെഡിനും ശിക്ഷ. മുഹമ്മദ് സിറാജിൻ്റെ മാച്ച‍് ഫീസിൻ്റെ 20% പിഴയായി ഈടാക്കിയപ്പോൾ, ഹെഡിന് അധികം ശിക്ഷ ഉണ്ടായില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് താക്കീത് നൽകി. ഇതിനൊപ്പം,…

മൂന്നാം ദിനത്തിൽ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമോ – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റിൻ്റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 128/5 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.…