ലെസ്റ്റർ സിറ്റിയിൽ നിസ്റ്റൽറൂയിക്ക് ജയത്തോടെ അരങ്ങേറ്റവും, അപൂർവ്വ റെക്കോർഡും

വെസ്റ്റ് ഹാമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ലെസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെ 3-1 എന്ന സ്‌കോറിൽ തോൽപ്പിച്ച്. ലെസ്റ്ററിൻ്റെ പുതിയ പരിശീലകനായി മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മുൻ സൂപ്പർ താരം റുഡ് വാൻ നിസ്റ്റിൽറൂയി അരങ്ങേറിയ മത്സരം കൂടി ആയിരുന്നു ഇത്. ആദ്യ മത്സരത്തിൽ തന്നെ ലെസ്റ്ററിനൊപ്പം വിജയം നേടാനായത് നിസ്റ്റിൽ റൂയിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ വിജയത്തോടെ ലെസ്റ്റർ തരം താഴ്ത്തൽ സോണിൽ നിന്ന് ലീഗിൽ ലീഗിൽ പതിനഞ്ചാം സ്ഥാനത്തേക്കുയർന്നു. കളിയിൽ വെസ്റ്റ് ഹാമാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയതെങ്കിലും ലഭിച്ച അവസരങ്ങൾ പാഴാക്കിയതാണ് വെസ്റ്റ് ഹാമിൻ്റെ പരാജയത്തിന് പ്രധാന കാരണം.

മത്സരം തുടങ്ങി രണ്ടാം മിനിട്ടിൽതന്നെ ലെസ്റ്റർ സിറ്റി സൂപ്പർ താരം ജാമി വാർഡിയിലൂടെ മുന്നിലേത്തിയെങ്കിലും, റഫറി ഓഫ് സൈഡ് വിധിച്ചതോടെ ഗോൾ നിരാകരിക്കപ്പെട്ടു. എന്നാൽ വി എ ആർ അത് ഓഫ് സൈഡ് അല്ല എന്ന് കണ്ടെത്തുകയും ചെയ്തതോടെ ഗോൾ അനുവദിച്ചു. ഈ ഗോൾ നേട്ടത്തോടെ 100 ഗോളുകളിൽ പങ്കളിയാകുന്ന താരമാകാനും വാർഡിക്ക് കഴിഞ്ഞു. മറ്റൊരു അപൂർവ്വ റെക്കോർഡിനും വാർഡി അർഹനായി. ഒരു ക്ലബ്ബിന് വേണ്ടി ആറ് വ്യതസ്ത മാനേജർമാർക്ക് കീഴിൽ ഗോൾ നേടുന്ന ആദ്യ താരമായും വാർഡി മാറി. 61ാം മിനിറ്റിൽ ലെസ്റ്റർ ലീഡുയർത്തി. 90ാം മിനിറ്റിൽ മൂന്നാം ഗോൾ കൂടി നേടിയതോടെ ലെസ്റ്റർ വിജയമുറപ്പിച്ചു. ഇഞ്ചുറി ടൈമിൽ വെസ്റ്റ് ഹാം തങ്ങളുടെ ആശ്വാസ ഗോൾ നേടി.

മത്സരം തോറ്റെങ്കിലും, പ്രീമിയർ ലീഗിലെ ഒരു മത്സരത്തിൽ ഗോളിനുവേണ്ടി ഏറ്റവും കൂടുതൽ ഷോട്ട് അടിക്കുന്ന ടീമെന്ന റെക്കോർഡ് വെസ്റ്റ് ഹാം നേടി. 31 ഷോട്ടുകളാണ് വെസ്റ്റ് ഹാം ഗോളിന് വേണ്ടിയുള്ള ശ്രമത്തിൽ അടിച്ചുക്കൂട്ടിയത്. ഫിനിഷിംഗ് ഇല്ലാത്തതുകൊണ്ട് മാത്രമാണ് അവർക്ക് തോൽക്കേണ്ടി വന്നത്. രസകരമായ ഒരു റെക്കോർഡും ഈ മത്സരത്തിൽ പിറന്നു. തൊട്ടു മുൻപത്തെ മത്സരത്തിൽ മാനേജരായി തോൽപിച്ച ടീമിനെ അടുത്ത മത്സരത്തിൽ മാനേജരായി തന്നെ ജയിപ്പിക്കുക എന്ന റെക്കോർഡാണ് ലെസ്റ്റർ കോച്ച് വാൻ നിസ്റ്റൽ റൂയ് നേടിയത്. ഇതിന് മുൻപ് മാനേജരായി നിസ്റ്റിൽ റൂയുടെ മത്സരം ലെസ്റ്ററുമായി ആയിരുന്നു. അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരായിരുന്ന നിസ്റ്റിൽ റൂയ് ലെസ്റ്ററിനെ പരാജയപ്പെടുത്തിയിരുന്നു

Related Posts

ലിവർപൂൾ ആരാധകർ പാടിയത് സത്യമാകുമോ?

കഴിഞ്ഞ ദിവസം ലിവർപൂളിൻ്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-0 എന്ന നിലയിൽ പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിനിടെ ലിവർപൂൾ ആരാധകർ സിറ്റി കോച്ച് പെപ്പ് ഗ്വാർഡിയോളയെ പ്രകോപിപ്പിക്കാൻ ഒരു പാട്ട് പാടിയിരുന്നു. പെപ്പിനെ രാവിലെ…

വിജയിക്കാൻ മറന്നു മാഞ്ചസ്റ്റർ സിറ്റി : വീണ്ടും തോൽവി

പ്രീമിയർ ലീഗിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ രണ്ടു ഗോളിൻ്റെ വിജയം. എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി വിജയിക്കാനാകാതെ സിറ്റി പൂർത്തിയാക്കുന്ന ഏഴാം മത്സരമാണ് ഇന്നത്തേത്, പ്രീമിയർ ലീഗിലെ തുടർച്ചയായ നാലാം തോൽവിയും.…