
അഡിലെയ്ഡ് ടെസ്റ്റിനിടെ ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന് ട്രാവിസ് ഹെഡിനും ശിക്ഷ. മുഹമ്മദ് സിറാജിൻ്റെ മാച്ച് ഫീസിൻ്റെ 20% പിഴയായി ഈടാക്കിയപ്പോൾ, ഹെഡിന് അധികം ശിക്ഷ ഉണ്ടായില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് താക്കീത് നൽകി. ഇതിനൊപ്പം, ഇരുവരുടെയും അച്ചടക്കരേഖയിലേക്ക് ഓരോ ഡിമെറിറ്റ് പോയിന്റും ചേർത്തു. അവസാന 24 മാസത്തിനിടെ ഇരുവരുടെയും ആദ്യത്തെ അച്ചടക്ക ലംഘനമാണിതെന്നത് ശ്രദ്ധേയമാണ്.