മാഞ്ചസ്റ്റർ സിറ്റിയുടെ കഷ്ടകാലം തുടരുന്നു !!!

തുടർച്ചയായ അഞ്ച് തോൽവികൾക്കുശേഷം കളത്തിലിറങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിൽ ഡച്ച് ക്ലബ് ഫെയ്നൂർദിനോട് സമനില. കളിയുടെ 74 മിനിട്ടുവരെ മൂന്നു ഗോളിന് മുന്നിൽ നിന്നശേഷമാണ് സിറ്റി ഫെയ്നൂർദിനോട് സമനില വഴങ്ങിയത്. സ്വന്തം സ്റ്റേഡിയമായ എത്തിഹാദിൽ തോൽവി പരമ്പരയ്ക്കു അവസാനം കുറിക്കാനെത്തിയ സിറ്റിക്ക് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്.

ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ, ഹാലണ്ടിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനു സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ഹാലൻഡ് സിറ്റിയെ മുന്നിലെത്തിച്ചു. 1-0 എന്ന സ്‌കോറിൽ ഒന്നാം പകുതി അവസാനിച്ചു. രണ്ടാം പകുതി തുടങ്ങി ആറാം മിനിറ്റിൽ ഗുണ്ടോവൻ സിറ്റിയുടെ രണ്ടാം ഗോൾ നേടി. മൂന്ന് മിനിട്ടിനു ശേഷം ഹാലൻഡ് സിറ്റിയുടെ മൂന്നാം ഗോളും നേടി. കളി 53 മിനിറ്റ് പിന്നിട്ടപ്പോൾ സിറ്റി 3-0 എന്ന നിലയിൽ മുന്നിൽ, സിറ്റിയുടെ തോൽവി പരമ്പര അവസാനിപ്പിച്ചു ജയം കണ്ടെത്തിയെന്ന് സിറ്റി ആരാധകർ വിശ്വസിച്ച നിമിഷം.

74 മിനിട്ടുവരെ സിറ്റി 3 ഗോൾ ലീഡ് നിലനിർത്തിപ്പോന്നു. എന്നാൽ 74ാം മിനിറ്റിൽ ബോൾ ക്ലിയർ ചെയ്യുന്നതിൽ സിറ്റി ഡിഫെൻസ് വരുത്തിയ പിഴവ് മുതലാക്കി ഫെയ്നൂർദ് മത്സരത്തിലെ തങ്ങളുടെ ആദ്യ ഗോൾ കണ്ടെത്തി. സിറ്റി ഡിഫെൻസ് ലാഘവത്തോടെ നിന്നത് മൂലമുണ്ടായ പിഴവാണ് ഫെയ്നൂർദിനു രണ്ടാം ഗോൾ സമ്മാനിച്ചത്. രണ്ടാം ഗോൾ നേടി ഏഴ് മിനിട്ടുകൾക്കകം ഫെയ്നൂർദ് തങ്ങളുടെ മൂന്നാം ഗോളും നേടി സ്കോർ സമനിലയാക്കി. 15 മിനിറ്റിൽ മൂന്നു ഗോളിൻ്റെ ലീഡ് എന്നത് 3-3 എന്ന നിലയിൽ. സിറ്റി ആരാധകർക്ക് ഹൃദയഭേദകമായ സമനിലയുമായി തൃപ്തിപ്പെടേണ്ടി വന്നു. ഒരു കാര്യത്തിൽ അവർക്കു ആശ്വസിക്കാം, സിറ്റി തുടർച്ചയായ ആറാം തോൽവി ഒഴിവാക്കി !!!

Related Posts

ലിവർപൂൾ ആരാധകർ പാടിയത് സത്യമാകുമോ?

കഴിഞ്ഞ ദിവസം ലിവർപൂളിൻ്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-0 എന്ന നിലയിൽ പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിനിടെ ലിവർപൂൾ ആരാധകർ സിറ്റി കോച്ച് പെപ്പ് ഗ്വാർഡിയോളയെ പ്രകോപിപ്പിക്കാൻ ഒരു പാട്ട് പാടിയിരുന്നു. പെപ്പിനെ രാവിലെ…

ലെസ്റ്റർ സിറ്റിയിൽ നിസ്റ്റൽറൂയിക്ക് ജയത്തോടെ അരങ്ങേറ്റവും, അപൂർവ്വ റെക്കോർഡും

വെസ്റ്റ് ഹാമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ലെസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെ 3-1 എന്ന സ്‌കോറിൽ തോൽപ്പിച്ച്. ലെസ്റ്ററിൻ്റെ പുതിയ പരിശീലകനായി മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മുൻ സൂപ്പർ താരം റുഡ് വാൻ നിസ്റ്റിൽറൂയി അരങ്ങേറിയ മത്സരം കൂടി ആയിരുന്നു ഇത്. ആദ്യ…