മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ നാലാം തോൽവി

ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബ്രൈറ്റനോട് പരാജയപ്പെട്ടു. 2-1 എന്ന സ്കോറിനാണ് സിറ്റി പരാജയപ്പെട്ടത്. പ്രീമിയർ ലീഗിൽ സിറ്റി നേരിടുന്ന തുടർച്ചയായ രണ്ടാം തോൽവിയും, മറ്റു ടൂർണമെൻ്റുകൾക്കൂടി പരിഗണിച്ചാൽ സിറ്റി നേരിടുന്ന തുടർച്ചയായ നാലാം തോൽവിയുമാണ്. ഈ നാലു തോൽവികളും എവേ മത്സരങ്ങളുമായിരുന്നു. എവേ മത്സരങ്ങളിലെ സിറ്റിയുടെ പ്രകടനം കോച്ച് പെപ്പിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. ടോട്ടേൺഹം, സ്‌പോർട്ടിങ്, ബോൺമൗത്ത്, ബ്രൈറ്റൺ എന്നിവരോടാണ് സിറ്റി തോൽവി വഴങ്ങിയത്. പെപ്പിൻ്റെ കോച്ചിംഗ് കരിയറിൽ ആദ്യമായാണ് തുടർച്ചയായി നാല് മത്സരങ്ങൾ തോൽക്കുന്നത്.

ബ്രൈയിട്ടനുമായുള്ള മത്സരത്തിൽ സിറ്റിയാണ് ആദ്യം ഗോൾ നേടിയത്. ബ്രൈറ്റൻ തുടങ്ങിവെച്ച ആക്രമണം മിഡ്ഫീൽഡിൽ നിന്ന് പിടിച്ചെടുത്ത കോവാസിച്ച് ബോൾ മുൻനിരയിലുള്ള ഹാലൻഡിനു നൽകി. ഹാലൻഡിൻ്റെ ആദ്യ ഷോട്ട് ഗോൾകീപ്പർ തടുത്തെങ്കിലും, റീബൗണ്ട് വന്ന ബോൾ ഹാലണ്ട് തന്നെ ഗോളാക്കി മാറ്റി, 1-0 നു സിറ്റി മുന്നിൽ. എന്നാൽ 78ാം മിനിറ്റിലും, 83ാം മിനിറ്റിലും ഗോൾ നേടി ബ്രൈറ്റൻ സിറ്റിയെ ഞെട്ടിച്ചു. പിന്നീട് ഗോൾ കണ്ടെത്താൻ സിറ്റി ശ്രമിച്ചെങ്കിലും, ഗോൾ അകന്നു നിന്നു, ഒടുവിൽ സിറ്റിക്ക് തോൽവി വഴങ്ങേണ്ടിവന്നു.

ലിവർപൂളിന് വിജയം

ലിവർപൂൾ 2-0 നു ആസ്റ്റൺ വില്ലയെ തോൽപ്പിച്ച് ഒന്നാം സ്ഥാനത്തു തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള സിറ്റി ഇന്നലെ തോറ്റതോടെ ലിവർപൂളിന് 5 പോയിന്റ് ലീഡായി.

Related Posts

ലിവർപൂൾ ആരാധകർ പാടിയത് സത്യമാകുമോ?

കഴിഞ്ഞ ദിവസം ലിവർപൂളിൻ്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-0 എന്ന നിലയിൽ പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിനിടെ ലിവർപൂൾ ആരാധകർ സിറ്റി കോച്ച് പെപ്പ് ഗ്വാർഡിയോളയെ പ്രകോപിപ്പിക്കാൻ ഒരു പാട്ട് പാടിയിരുന്നു. പെപ്പിനെ രാവിലെ…

ലെസ്റ്റർ സിറ്റിയിൽ നിസ്റ്റൽറൂയിക്ക് ജയത്തോടെ അരങ്ങേറ്റവും, അപൂർവ്വ റെക്കോർഡും

വെസ്റ്റ് ഹാമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ലെസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെ 3-1 എന്ന സ്‌കോറിൽ തോൽപ്പിച്ച്. ലെസ്റ്ററിൻ്റെ പുതിയ പരിശീലകനായി മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മുൻ സൂപ്പർ താരം റുഡ് വാൻ നിസ്റ്റിൽറൂയി അരങ്ങേറിയ മത്സരം കൂടി ആയിരുന്നു ഇത്. ആദ്യ…