- പെർത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബുംറ ബാറ്റിംഗ് തിരഞ്ഞെടുത്തു.
- ഇന്ത്യൻ ടീമിൽ രണ്ടും, ഓസ്ട്രേലിയൻ ടീമിൽ ഒന്നും പുതുമുഖങ്ങൾ. ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഢി എന്നിവർ ഇന്ത്യയ്ക്ക് വേണ്ടിയും നഥാൻ മക്സ്വീനി ഓസ്ട്രേലിയയ്ക്കുവേണ്ടിയും അരങ്ങേറ്റം കുറിക്കുന്നു.
- അശ്വിൻ, ജഡേജ എന്നിവർക്ക് ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിച്ചില്ല.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്ങ്സ്
- രണ്ടാം ഓവർ ഒന്നാം പന്ത് : ഓപ്പണർ യശസ്വി ജയ്സ്വാൾ പൂജ്യത്തിന് പുറത്തു. സ്റ്റാർക്കിന് ആദ്യ വിക്കറ്റ്. ആക്രിമിച്ചു കളിയ്ക്കാൻ ശ്രമിച്ച ജയ്സ്വാൾ ഗള്ളിയിൽ ഫീൽഡ് ചെയ്യുകയായിരുന്ന മക്സ്വീനിക്കു ക്യാച്ച് നൽകി പവലിയനിലേക്ക് മടങ്ങി. മക്സ്വീനിക്കു കരിയറിലെ ആദ്യ ക്യാച്ച്. മൂന്നാമനായി ദേവദത്ത് പടിക്കൽ ക്രീസിലേക്ക്.
- മൂന്നാം ഓവർ അവസാന പന്ത് : ഇന്ത്യയ്ക്ക് ബാറ്റിൽ നിന്ന് ആദ്യ റൺ. ഇതുവരെ ഇന്ത്യ നേടിയ അഞ്ച് റൺസും എക്സ്ട്രാ റൺ ആയിരുന്നു.
- പത്താം ഓവറിലെ അവസാന പന്ത്: മൂന്നാമനായി എത്തിയ ദേവദത്ത് പടിക്കൽ പൂജ്യത്തിനു പുറത്തു. ഹേസിൽവുഡിൻ്റെ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച പടിക്കൽ കീപ്പർ അലക്സ് ക്യാരിയുടെ കൈകളിൽ അവസാനിച്ചു. 23 പന്തുകൾ നീണ്ട ഇന്നിംഗ്സിന് വിരാമം. നാലാമനായി സൂപ്പർ താരം വിരാട് കോഹ്ലി ക്രീസിലേക്കു, കാണികൾ ആവേശത്തിൽ.
- പതിനൊന്നാം ഓവറിലെ അഞ്ചാം പന്ത് : ഇന്ത്യൻ ഇന്നിങ്സിലെ ബാറ്റിൽ നിന്നും ആദ്യ ബൗണ്ടറി.
- പതിനാറാം ഓവറിലെ രണ്ടാം പന്ത് : വിരാട് കോഹ്ലി പുറത്തു, 12 പന്തിൽ 5 റൺസ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. ഹേസിൽവുഡിൻ്റെ ഷോർട്ട് പിച്ച് ബോൾ ഡിഫൻഡ് ചെയ്യാൻ ശ്രമിച്ച കോഹ്ലി ഖ്വാജയ്ക്ക് ക്യാച്ച് നൽകി മടങ്ങുന്നു. അഞ്ചാമനായി വെടിക്കെട്ട് ബാറ്റ്സ്മാൻ ഋഷഭ് പന്ത് ക്രീസിലേക്ക്.
- ഇരുപത്തി രണ്ടാം ഓവറിലെ രണ്ടാം പന്ത് : കെ എൽ രാഹുൽ പുറത്തു. സ്റ്റാർക്കിൻ്റെ പന്ത് കീപ്പർ ക്യാരിയുടെ കൈകളിലേക്ക്, ഓസ്ട്രേലിയൻ താരങ്ങൾ അപ്പീൽ ചെയ്യുന്നു. ഫീൽഡ് അമ്പയർ നോട്ട് ഔട്ട് വിധിക്കുന്നു. ഓസ്ട്രേലിയ തങ്ങളുടെ റിവ്യൂ ഉപയോഗിച്ച് ഫീൽഡ് അമ്പയറിനെ ചലഞ്ച് ചെയ്യുന്നു. തൻ്റെ ബാറ്റ് പാഡിൽ കൊണ്ടതാണ് ബൗൾ ബാറ്റിൽ കൊണ്ടില്ലെന്നു രാഹുൽ, എന്നാൽ ഫീൽഡ് അമ്പയറിൻ്റെ തീരുമാനം തേർഡ് അമ്പയർ തിരുത്തുന്നു, കെ എൽ രാഹുൽ പുറത്തു. വിവാദപരമായേക്കാവുന്ന തീരുമാനം. 74 പന്തിൽ 26 റൺസെടുത്താണ് രാഹുൽ പുറത്തായത്. ഇന്നത്തെ കളിയിലെ മികച്ച ബാറ്റ്സ്മാൻ പുറത്തു. ആറാമനായി ധ്രുവ് ജുറൽ ക്രീസിലേക്ക്.
- ഒന്നാം ടെസ്റ്റ് ഉച്ചയൂണിനു പിരിയുന്നു. ഓസ്ട്രേലിയയ്ക്കു വ്യക്തമായ മേൽകൈ. ഇന്ത്യ 25 ഓവറിൽ 51/4 എന്ന പരിതാപകരമായ നിലയിൽ.
- ഇരുപത്തിയേഴാം ഓവറിലെ അഞ്ചാം പന്ത് : മാർഷിൻ്റെ പന്തിൽ ഡിഫൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ലാബുഷൈൻ പിടിച്ചു ജുറൽ പുറത്തു. ഏഴാമനായി വാഷിംഗ്ടൺ സുന്ദർ ക്രീസിലേക്ക്.
- മുപ്പത്തിയൊന്നാം ഓവറിലെ നാലാം പന്ത് : മാർഷിൻ്റെ പന്തിൽ ക്യാരി പിടിച്ചു സുന്ദർ പുറത്തു. എട്ടാമനായി അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്ഡി ക്രീസിലേക്ക്.
- മുപ്പത്തിയൊൻപതാം ഓവറിലെ രണ്ടാം പന്ത് : ഇന്ത്യൻ സ്കോർ ആറു വിക്കറ്റ് നഷ്ടത്തിൽ നൂറിലെത്തി.
- നാല്പത്തിയഞ്ചാം ഓവറിലെ അഞ്ചാം പന്ത് : ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ പന്തിനെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ കമ്മിൻസ് പുറത്താക്കുന്നു, സ്മിത്തിന് ക്യാച്ച്. 78 പന്തിൽ 37 റൺസാണ് പന്തിൻ്റെ സമ്പാദ്യം. ഒൻപതാമനായി മറ്റൊരു അരങ്ങേറ്റക്കാരൻ ഹർഷിത് റാണ ക്രീസിലേക്ക്.
- നാല്പത്തിയാറാം ഓവറിലെ നാലാം പന്ത് : ഹർഷിത് റാണ 7 റൺസോടെ പുറത്തു. ഹെയ്സിൽവുഡിന് വിക്കറ്റ്. പത്താമനായി ക്യാപ്റ്റൻ ബുംറ ക്രീസിലേക്ക്.
- നാല്പത്തിയെട്ടാം ഓവറിലെ അവസാന പന്ത് : ഇന്ത്യൻ ക്യാപ്റ്റൻ ബൂംറ 8 റൺസോടെ പുറത്തു. ഹെയ്സിൽവുഡിന് വിക്കറ്റ്. പതിനൊന്നാമനായി ക്യാപ്റ്റൻ സിറാജ് ക്രീസിലേക്ക്.
- നാല്പത്തിയൊമ്പതാം ഓവറിലെ നാലാം പന്ത് : ഇന്ത്യൻ ടോപ്പ് സ്കോറർ നിതീഷ് കുമാർ റെഡ്ഡി 41 റൺസോടെ പുറത്തു. കമ്മിൻസിനു വിക്കറ്റ്.
- ഇന്ത്യ 150 റൺസിന് ഓൾ ഔട്ട്. 41 റൺസ് നേടിയ അരങ്ങേറ്റതാരം നിതീഷ് കുമാർ റാണ ടോപ്പ് സ്കോറർ. 4 വിക്കറ്റ് വീഴ്ത്തി ഹെയ്സിൽവുഡ് ബൗളർമാരിലെ കേമൻ. ഒന്നാം ദിനം ചായയ്ക്ക് പിരിഞ്ഞു. ചായയ്ക്ക് ശേഷം ഓസ്ട്രേലിയൻ ബാറ്റിംഗ് ആരംഭിക്കും.
ഓസ്ട്രേലിയുടെ ഒന്നാം ഇന്നിങ്ങ്സ്
- രണ്ടാം ഓവറിൽ മൂന്നാം പന്ത് : ഓഫ്സ്റ്റമ്പിനു പുറത്തു ഫുൾ ലെങ്ങ്തിൽ പിച്ച് ചെയ്ത പന്ത് സ്റ്റമ്പിന് നേരെ അകത്തേക്ക് വരുന്നു. ഓപ്പണർ മക്സ്വീനി ഡിഫെൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് നേരെ പാഡിലേക്കു. ഇന്ത്യയുടെ അപ്പീൽ, ഫീൽഡ് അമ്പയർ നിരസിക്കുന്നു, ഇന്ത്യ ആ തീരുമാനം റിവ്യൂ ചെയ്യുന്നു. തേർഡ് അമ്പയർ ഇന്ത്യയ്ക്ക് അനൂകൂലമായി വിധിക്കുന്നു. അരങ്ങേറ്റം കുറിച്ച മക്സ്വീനി 10 റൺസിന് പുറത്തു. മൂന്നാമനായി ലാബുഷൈൻ ക്രീസിലേക്ക്.
- ആറാം ഓവറിലെ നാലാം പന്ത് : ഖ്വാജ പുറത്തു. 8 റൺസെടുത്ത ഖ്വാജ ബുമ്രയുടെ പന്തിൽ കോഹ്ലി പിടിച്ചു പുറത്താകുന്നു. നാലാമനായി സ്മിത്ത് ക്രീസിലേക്ക്.
- ആറാം ഓവറിലെ അഞ്ചാം പന്ത് : നേരിട്ട ആദ്യ പന്തിൽ തന്നെ സ്മിത്ത് എൽ ബി ഡബ്ള്യു ആകുന്നു. ബുമ്രയ്ക്കു വിക്കറ്റ്. റിവ്യൂ ചെയ്യാൻ നിൽക്കാതെ സ്മിത്ത് മടങ്ങുന്നു. അഞ്ചാമനായി ട്രാവിസ് ഹെഡ് എത്തുന്നു.
- പതിനൊന്നാം ഓവറിലെ ആദ്യ പന്ത് : അരങ്ങേറ്റക്കാരൻ ഹർഷിത് റാണയ്ക്കു ആദ്യ വിക്കറ്റ്. ട്രാവിസ് ഹെഡിനെ ബൗൾഡ് ആക്കുന്നു. ആറാമനായി മാർഷ് ക്രീസിലേക്ക്.
പതിനാറാം ഓവറിലെ അഞ്ചാം പന്ത് : സിറാജിന് മത്സരത്തിലെ ആദ്യ വിക്കറ്റ്. സ്ലിപ്പിൽ കെ എൽ രാഹുലിൻ്റെ മികച്ച ഒരു ക്യാച്ച്. ആറ് റൺസോടെ മാർഷ് പുറത്താകുന്നു. ഏഴാമനായി വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ക്രീസിലേക്ക്. - ഇരുപതാം ഓവറിലെ അവസാന പന്ത് : സിറാജിൻ്റെ പന്തിൽ ലാബുഷൈൻ എൽ ബി ഡബ്ള്യു ആകുന്നു. റിവ്യൂ എടുത്തെങ്കിലും ഫീൽഡ് അമ്പയറുടെ തീരുമാനം തേർഡ് അമ്പയർ ശരിവെച്ചതോടെ, ലാബുഷൈൻ പവലിയനിലേക്ക്. 52 പന്ത് നീണ്ട ഇന്നിങ്സിൽ ആകെ നേടാനായത് 2 റൺസ് !!! ക്യാപ്റ്റൻ കമ്മിൻസ് എട്ടാമനായി ക്രീസിലേക്ക്.
- ഇരുപത്തിനാലാം ഓവറിലെ രണ്ടാം പന്ത് : ഓസ്ട്രേലിയൻ ക്യാപ്റ്റൻ കമ്മിൻസിനെ ഇന്ത്യൻ ക്യാപ്റ്റൻ ബുംറ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ കൈകളിൽ എത്തിക്കുന്നു. ഒമ്പതാമനായി സ്റ്റാർക്ക് എത്തുന്നു.
- ഒന്നാം ദിനം കളി അവസാനിപ്പിക്കുന്നു. ഓസ്ട്രേലിയ 67/7 എന്ന നിലയിൽ ബാറ്റിങ് തകർച്ച നേരിടുന്നു. നാല് വിക്കറ്റെടുത്ത ക്യാപ്റ്റൻ ബുമ്രയാണ് ഓസ്ട്രേലിയയെ തകർത്തത്.
അഡിലെയ്ഡ് ടെസ്റ്റിലെ തർക്കം : മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ശിക്ഷ
അഡിലെയ്ഡ് ടെസ്റ്റിനിടെ ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന് ട്രാവിസ് ഹെഡിനും ശിക്ഷ. മുഹമ്മദ് സിറാജിൻ്റെ മാച്ച് ഫീസിൻ്റെ 20% പിഴയായി ഈടാക്കിയപ്പോൾ, ഹെഡിന് അധികം ശിക്ഷ ഉണ്ടായില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് താക്കീത് നൽകി. ഇതിനൊപ്പം,…