ഈ കഴിഞ്ഞ ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-0 നു പരാജയപ്പെട്ടതോടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരൊക്കെ തമ്മിലാകുമെന്നതിനു പല സാധ്യതകളാണ് തെളിയുന്നത്. ഈ തോൽവിയോടെ ഇന്ത്യയുടെ സാധ്യതകൾ മങ്ങി. എല്ലാ ടീമുകൾക്കുമായി ഇനി 18 മത്സരങ്ങൾക്കൂടി ബാക്കി നിൽക്കെ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ആരൊക്കെയാകും വരിക എന്ന് വ്യക്തമായി പറയാൻ പറ്റാത്ത അവസ്ഥയിലാണ്.
ഇന്ത്യയുടെ സാദ്ധ്യതകൾ ഇങ്ങനെ
മറ്റു ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ ഫൈനലിൽ പ്രവേശിക്കണമെങ്കിൽ ഇന്ത്യ ഈ വരുന്ന ഓസ്ട്രേലിയൻ പരമ്പരയിൽ 4-0 ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ തോല്പിക്കണം. അല്ലാത്തപക്ഷം മറ്റു ടീമുകളുടെ ഫലങ്ങൾക്കനുസരിച്ചാകും ഇന്ത്യയുടെ ഫൈനൽ സാദ്ധ്യതകൾ. ഇന്ത്യ ഓസ്ട്രേലിയയിൽ പരാജയപ്പെട്ടാലും ഇന്ത്യയ്ക്ക് മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിച്ചു ഫൈനൽ പ്രവേശന സാധ്യത നിലനിൽക്കുന്നുണ്ട്.
അഞ്ചു ടെസ്റ്റുകളുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ 2-3നു പരാജയപ്പെട്ടാൽ,
– ന്യൂസിലാൻഡ് ഇംഗ്ലണ്ട് പരമ്പര 1-1 നു സമനിലയിലും
– സൗത്ത് ആഫ്രിക്ക ശേഷിക്കുന്ന 2 ഹോം സീരീസിലും 1-1 എന്ന നിലയിലും
– ഓസ്ട്രേലിയ ശ്രീലങ്ക പരമ്പര 0-0 എന്ന നിലയിലും
അവസാനിക്കുകയും ചെയ്താൽ ഇന്ത്യക്ക് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കാനാകും.