ബോൺമൗത്തിൻ്റെ ഹങ്കേറിയൻ ഡിഫെൻഡറെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. പുതിയ കോച്ച് അമോറിം പ്രധാനമായും ശ്രദ്ധകൊടുക്കുക ലെഫ്റ്റ് ബാക്കായ ലുക്ക് ഷോയ്ക്കു ചേർന്ന പകരക്കാരനെ കണ്ടെത്താനാകും. ഇടയ്ക്കിടക് പരിക്ക് പറ്റുന്ന ലുക്ക് ഷോയെ ആശ്രയിക്കാൻ സാധ്യമല്ല. ബോൺമൗത്തിൻ്റെ ഹങ്കേറിയൻ ഡിഫൻഡർ മിലോസ് കെർകേസിനെയാണ് യുണൈറ്റഡ് പ്രധാനമായും ഉന്നംവെച്ചിരിക്കുന്നത്.
എന്നാൽ യുണൈറ്റഡിന് കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കാരണം ഇതേ ഡിഫൻഡറെ നോട്ടമിട്ടു പ്രീമിയർ ലീഗിലെ രണ്ടു വമ്പൻ ക്ലബ്ബുകൾക്കൂടി രംഗത്തുണ്ട്. ലിവർപൂളും, ചെൽസിയുമാണ് മിലോസിനെ റാഞ്ചാൻ കാത്തിരിക്കുന്ന വമ്പന്മാർ.
യുണൈറ്റഡ് മിലോസിനെ ദീർഘകാലത്തേക്കുള്ള അവരുടെ പദ്ധതിയുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് നന്നായി അറിയാവുന്ന ബോൺമൗത്ത് വലിയ വില തന്നെയാണ് മിലോസിനുവേണ്ടി ചോദിക്കുക. റിപ്പോർട്ട് പ്രകാരം 50 മില്യൺ യൂറോ വരെ ചോദിക്കാൻ സാധ്യതയുണ്ട്. 2023 ഇൽ 15 മില്യൺ യൂറോയ്ക്ക് ബോൺമൗത്തിലെത്തിയ മിലോസിനായുള്ള മൂന്നു ടീമുകളുടെ പോരാട്ടം സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കടുക്കുമെന്നുറപ്പാണ്.