അഡിലെയ്ഡ് ടെസ്റ്റിലെ തർക്കം : മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ശിക്ഷ
അഡിലെയ്ഡ് ടെസ്റ്റിനിടെ ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന് ട്രാവിസ് ഹെഡിനും ശിക്ഷ. മുഹമ്മദ് സിറാജിൻ്റെ മാച്ച് ഫീസിൻ്റെ 20% പിഴയായി ഈടാക്കിയപ്പോൾ, ഹെഡിന് അധികം ശിക്ഷ ഉണ്ടായില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് താക്കീത് നൽകി. ഇതിനൊപ്പം,…
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം കണ്ട ശ്രീലങ്കയ്ക്ക് നാണക്കേടിൻ്റെ റെക്കോർഡ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്വപ്നം കണ്ട് സൗത്ത് ആഫ്രിക്കൻ പര്യയടനത്തിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ ടെസ്റ്റിൽ നാണക്കേടിൻ്റെ റെക്കോർഡ്. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോറിന് ഓൾ ഔട്ടായിയാണ് ശ്രീലങ്ക നാണക്കേടിൻ്റെ റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്. മൂടിക്കെട്ടിയ…
ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം
ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 295 റൺസിന്റെ കൂറ്റൻ വിജയം. നാട്ടിൽ നടന്ന പരമ്പരയിൽ, ന്യൂസിലാൻഡിനോടേറ്റ 3-0 തോൽവിയുടെ ക്ഷീണം മാറ്റി ആത്മവിശ്വാസം പകരുന്ന വിജയമാണ് ഇന്ത്യ നേടിയത്. മുന്നിൽനിന്ന് നയിച്ച, ബൗളിങ്ങിന്റെ കുന്തമുനയായ, ആദ്യ…
ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ് – ഓസ്ട്രേലിയക്ക് 534 റൺസ് വിജയലക്ഷ്യം – സെഞ്ച്വറി നേടി ജയ്സ്വാളും കോഹ്ലിയും
ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിട്ട് 150 റൺസിൽ ഒതുങ്ങിയ ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ ഓസ്ട്രേലിയ 104 റൺസിന് ഒതുങ്ങി. ഇന്ത്യയ്ക്ക് 46 റൺസിൻ്റെ ആദ്യ ഇന്നിംഗ്സ്…
ഇന്ത്യ ഓസ്ട്രേലിയ ഒന്നാം ടെസ്റ്റ് – ഇന്ത്യ 150 റൺസിന് ഓൾ ഔട്ട്, ഓസ്ട്രേലിയ 67/7 – ഒന്നാം ദിനം ഹൈലൈറ്റ്സ്
പെർത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബുംറ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ രണ്ടും, ഓസ്ട്രേലിയൻ ടീമിൽ ഒന്നും പുതുമുഖങ്ങൾ. ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഢി എന്നിവർ ഇന്ത്യയ്ക്ക് വേണ്ടിയും നഥാൻ മക്സ്വീനി ഓസ്ട്രേലിയയ്ക്കുവേണ്ടിയും അരങ്ങേറ്റം കുറിക്കുന്നു. അശ്വിൻ, ജഡേജ…
ബോർഡർ ഗാവസ്കർ ട്രോഫി – ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ സാധ്യതാ ഇലവൻ ഇങ്ങനെ
ഇന്ത്യയുടെ ഓസ്ട്രേലിയൻ പരമ്പരയ്ക്കു ഈ വെള്ളിയാഴ്ച പെർത്തിൽ തുടക്കമാകും. ക്യാപ്റ്റൻ രോഹിത്ത് ശർമ്മയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യയെ ആദ്യ ടെസ്റ്റിൽ നയിക്കുക. രോഹിത്ത് ശർമ്മയുടെ ഒഴിവിൽ കെ എൽ രാഹുലായിരിക്കും ജയ്സ്വാളിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.…
ആദ്യ ടെസ്റ്റിൽ ഇന്ത്യൻ യുവ പേസർ ക്യാപ്റ്റനാകും
നവംബർ 22നു തുടങ്ങുന്ന ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ നായകൻ രോഹിത് ശർമ്മ ഉണ്ടാകില്ല. രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ടു ഇന്ത്യയിൽ നിൽക്കുന്ന രോഹിത് ശർമ്മ ഡിസംബർ 6നു അഡ്ലൈഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ…
ഓസ്ട്രേലിയയിൽ ആരാകും ഇന്ത്യയുടെ ഓപ്പണർ ?
ബോർഡർ ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ കളിക്കുമോയെന്ന കാര്യം ഇതുവരെ ഉറപ്പിച്ചിട്ടില്ല. വ്യക്തിഗത കാരണങ്ങളാൽ രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ട്, എന്നാൽ രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ ഉണ്ടാകുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ഇന്ത്യൻ…
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : ഇന്ത്യയുടെ സാധ്യതകൾ മങ്ങുന്നുവോ ?
ഈ കഴിഞ്ഞ ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-0 നു പരാജയപ്പെട്ടതോടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരൊക്കെ തമ്മിലാകുമെന്നതിനു പല സാധ്യതകളാണ് തെളിയുന്നത്. ഈ തോൽവിയോടെ ഇന്ത്യയുടെ സാധ്യതകൾ മങ്ങി. എല്ലാ ടീമുകൾക്കുമായി ഇനി 18 മത്സരങ്ങൾക്കൂടി ബാക്കി…
ഇതൊക്കെ എങ്ങനെ സാധിക്കുന്നു
ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് കാണുന്ന ആരും ഇത് ചോദിച്ചുപോകും. പരമ്പര തൂത്തുവാരാനുറച്ചു ന്യൂസിലാൻഡും, സ്വന്തം നാട്ടിൽ ഒരു സമ്പൂർണ്ണ പരാജയമെന്ന നാണക്കേടോഴിവാക്കാൻ ഇന്ത്യയും കളിക്കുന്ന മൂന്നാം ടെസ്റ്റിൻ്റെ അവസാന രണ്ടോവറുകളിലാണ് എല്ലാത്തിനും തുടക്കം. അഞ്ചു വിക്കറ്റ് നേടിയ ജഡേജയുടെ…