ഓസ്‌ട്രേലിയയിൽ ആരാകും ഇന്ത്യയുടെ ഓപ്പണർ ?

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ കളിക്കുമോയെന്ന കാര്യം ഇതുവരെ ഉറപ്പിച്ചിട്ടില്ല. വ്യക്തിഗത കാരണങ്ങളാൽ രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ട്, എന്നാൽ രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ ഉണ്ടാകുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ അറിയിച്ചു. രോഹിത് ശർമ്മ കളിക്കരുത്പക്ഷം ഇന്ത്യക്ക് ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കാൻ ടീമിൽ ഒന്നിലേറെപ്പേർ ഉണ്ടെന്നത് ആത്മവിശ്വാസം പകരുന്നതാണ്. എന്നിരുന്നാലും അവരുടെയെല്ലാം ഫോം ഇന്ത്യയ്ക്ക് ആശങ്ക ഉളവാക്കുന്നതുമാണ്.

രോഹിത് ശർമ്മ ഒന്നാം ടെസ്റ്റിൽ കളിക്കുന്നില്ലെങ്കിൽ സ്വാഭാവികമായും ടീമിൻ്റെ വൈസ് ക്യാപ്റ്റനായ ജസ്പ്രീത് ബുമ്രയാകും ടീമിനെ നയിക്കുക. മുൻപ് ഓസ്‌ട്രേലിയക്കു പുറപ്പെട്ട കെ എൽ രാഹുൽ, ധ്രുവ് ജുറൽ എന്നിവരെ കൂടാതെ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, വാഷിംഗ്‌ടൺ സുന്ദർ, ഗിൽ, ജയ്‌സ്വാൾ എന്നിവരും ഓസ്‌ട്രേലിയയ്ക്കു പുറപ്പെട്ടു. ബാക്കിയുള്ള കളിക്കാർ തിങ്കളാഴ്ച വൈകി പുറപ്പെടും. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ഈ സംഘത്തിൽ ഉണ്ടാകില്ലെന്നും, അദ്ദേഹം എന്ന് പുറപ്പെടുമെന്നും ഇതുവരെ ഉറപ്പിച്ചിട്ടില്ല.

രോഹിത് ആദ്യ ടെസ്റ്റിന് ഇല്ലാത്തപക്ഷം ആദ്യ ടെസ്റ്റിനുള്ള സ്ഥിതിഗതികൾ വീക്ഷിച്ചശേഷമായിരിക്കും ടീമിനെ തീരുമാനിക്കുക എന്ന് ഗംഭീർ അറിയിച്ചു. രോഹിത്തിനെപ്പോലെ അനുഭവസമ്പത്തുള്ള താരത്തിൻ്റെ അഭാവം കെ എൽ രാഹുലിനെ ഓപ്പണറാക്കാൻ ഇടയാക്കിയേക്കും, എന്നാൽ ഈ അടുത്ത കാലത്തായി മോശം ഫോമിലുള്ള രാഹുൽ ഓപ്പണിങ് സ്ഥാനത്തു ബാധ്യതയായി മാറിയേക്കുമെന്നും അഭിപ്രായമുണ്ട്. സ്പെഷ്യലിസ്റ്റ് ഓപ്പണർ അഭിമന്യു ഈശ്വരനാണ് പിന്നെ പരിഗണിക്കപ്പെടുന്ന താരം, എന്നാൽ ഈ അടുത്തു നടന്ന ഇന്ത്യ A ഓസ്ട്രേലിയ A പരമ്പരയിലുടനീളം അദ്ദേഹത്തിൻ്റെ പ്രകടനവും പരിതാപകരമായിരുന്നു.

ഇപ്പോൾ മൂന്നാം സ്ഥാനത്തു ബാറ്റ് ചെയ്യുന്ന മുൻ ഓപ്പണർ ഗില്ലിൻ്റെ പേരും പരിഗണനയിലുണ്ട്. മുൻപ് ഓസ്‌ട്രേലിയയിൽ ഓപ്പൺ ചെയ്തു പരിചയമുള്ള ഗില്ലിനു നറുക്കു വീഴാനും സാധ്യതയേറെയാണ്. ഗിൽ ഓപ്പണറായാൽ ആര് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമെന്നത് ഇന്ത്യയെ കുഴപ്പിക്കും.

ഇന്ത്യ ഏറ്റവും മികച്ച പതിനൊന്നുപ്പേരെത്തന്നെ അണിനിരത്തുമെന്നു പ്രത്യാശിക്കാം.

Related Posts

അഡിലെയ്ഡ് ടെസ്റ്റിലെ തർക്കം : മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ശിക്ഷ

അഡിലെയ്ഡ് ടെസ്റ്റിനിടെ ഉണ്ടായ തർക്കത്തിൽ ഇന്ത്യൻ പേസ‍് ബൗളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയയുടെ ബാറ്റ്സ്മാന‍് ട്രാവിസ് ഹെഡിനും ശിക്ഷ. മുഹമ്മദ് സിറാജിൻ്റെ മാച്ച‍് ഫീസിൻ്റെ 20% പിഴയായി ഈടാക്കിയപ്പോൾ, ഹെഡിന് അധികം ശിക്ഷ ഉണ്ടായില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് താക്കീത് നൽകി. ഇതിനൊപ്പം,…

മൂന്നാം ദിനത്തിൽ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമോ – ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റിൻ്റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 128/5 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്.…