ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റിൻ്റെ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഒന്നാം ഇന്നിങ്സിൽ 157 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ്. 128/5 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. അഞ്ച് വിക്കറ്റ് അവശേഷിക്കേ, ഇപ്പോഴും ഇന്ത്യ 29 റൺസ് പുറകിലാണ്, മാത്രവുമല്ല ഇപ്പോൾ ക്രീസിലുള്ള പന്തിനും നിതീഷിനും ശേഷം ഇനി സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാർ ആരും തന്നെ അവശേഷിക്കുന്നുമില്ല.
പരാജയം ഒഴിവാക്കാൻ ഇന്ത്യയ്ക്ക് അത്ഭുതങ്ങൾ സൃഷിട്ടിക്കേണ്ടിവരും.